സഹകരണ സംഘങ്ങളിലെ സ്വർണപണയം തട്ടാനെ വെച്ച് പരിശോധന നടത്താൻ നിർദേശം.

[mbzauthor]

മാറ്റ് കുറഞ്ഞ സ്വർണ്ണ പണയം വെച്ച് തൃശ്ശൂർ ആമ്പല്ലൂരിൽ19 ലക്ഷത്തിന്റെ തട്ടിപ്പു പുറത്തുവന്ന സാഹചര്യത്തിൽ സഹകരണ സംഘങ്ങളിലെ സ്വർണ്ണ പണയം തട്ടാനെ വെച്ച് പരിശോധന നടത്തണമെന്നു സഹകരണ വകുപ്പ് നിർദേശിച്ചു. ഇതിനായി താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാറുമായി കൂടിയാലോചിച്ച് മുഴുവൻ ഇൻസ്പെക്ടർ/ ആഡിറ്റർ/ സെയിൽ ഓഫീസർ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് ഈ മാസം 30 ന് മുമ്പായി പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് തൃശ്ശൂർ സഹകരണ ആഡിറ്റ് ജോയിന്റ് ഡയറക്ടർ നിർദേശിച്ചു.

എന്നാൽ ഈ സർക്കുലറിനെ ഉദ്യോഗസ്ഥരിലെ ഒരു വിഭാഗം നിശിതമായാണ് വിമർശിക്കുന്നത്. ആഡിറ്റ് തിരക്കിനിടയിൽ സ്വർണപ്പണയ പരിശോധന സാധ്യമാകില്ല എന്നാണ് ഇവരുടെ അഭിപ്രായം.

[mbzshare]