സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ ശമ്പളവും അലവൻസും പരിഷ്കരിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചു.
സഹകരണ വകുപ്പ്- സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെയും അർബൻ സഹകരണ സംഘങ്ങളിലെയും ജീവനക്കാരുടെ ശമ്പളവും അലവൻസും പരിഷ്കരിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചു.
1.4.2019 ൽ പ്രാബല്യത്തിൽ നടത്താനിരുന്ന പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടത്തുന്നതോടൊപ്പം അർബൻ സഹകരണ ബാങ്കുകളിലെ ജീവനക്കാരുടേയും ശമ്പളം പരിഷ്കരിച് നടപ്പാക്കാൻ തീരുമാനിച്ചു. 9 അംഗ കമ്മിറ്റിയാണ് തീരുമാനിച്ചിരിക്കുന്നത്.
സഹകരണ വകുപ്പ് സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാർ, വിവിധ യൂണിയൻ നേതാക്കൾ എന്നിവർ ഉൾപ്പെടുന്നതാണ് കമ്മിറ്റി. ജീവനക്കാരുടെ ശമ്പളം ദിനബത്ത മറ്റ് അലവൻസുകൾ എന്നിവയുടെ നിലവിലുള്ള ഘടന പുനരവലോകനം ചെയ്ത്, വിവിധ വിഭാഗങ്ങളിൽ പെടുന്ന ജീവനക്കാർക്ക് അനുയോജ്യമായ പുതിയ ശമ്പള സ്കെയിലും ശമ്പള നിർണയത്തിനുള്ള മാനദണ്ഡങ്ങളും വ്യക്തമായി നിശ്ചയിച്ച കമ്മിറ്റി റിപ്പോർട്ട് ആറുമാസത്തിനകം സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.