സഹകരണ സംഘങ്ങളിലെ കുടിശ്ശിക നിവാരണത്തിനുള്ള കാലാവധി മാര്‍ച്ച് 31 വരെ നീട്ടി.
നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി. ഫെബ്രുവരി വരെയായിരുന്നു ഇതിന് കാലാവധിയുണ്ടായിരുന്നത്. ഇത് മാര്‍ച്ച് 31 വരെ നീട്ടി.
നേരത്തെ നിര്‍ദ്ദേശിച്ച മാര്‍ഗരേഖ അനുസരിച്ചാണ് കുടിശ്ശിക നിവാരണത്തിനുള്ള നടപടി സ്വീകരിക്കേണ്ടതെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ പുരോഗതി റിപ്പോര്‍ട്ട് സംഘം, താലൂക്ക്, ജില്ലാതലത്തില്‍ നിശ്ചിത ഫോര്‍മാറ്റില്‍ സമര്‍പ്പിക്കണം.
മാര്‍ച്ച് 31ലെ കണക്കനുസരിച്ച് ആര്‍ബിട്രേഷന്‍ കേസുകളുടെ അവലോകനവും രജിസ്ട്രാര്‍ക്ക് നല്‍കാനാണ് നിര്‍ദ്ദേശം. ഓരോ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാരുടെയും സാക്ഷ്യപ്പെടുത്തലോടെയാണ് ഈ റിപ്പോര്‍ട്ടുകളെല്ലാം നല്‍കേണ്ടത്. ഏപ്രില്‍ പത്തിനകം തപാലിലും ഇ-മെയിലിലും റിപ്പോര്‍ട്ടു നല്‍കണമെന്നാണ് രജിസ്ട്രാറുടെ നിര്‍ദ്ദേശം.
[mbzshare]