സഹകരണ സംഘങ്ങളിലെകുടിശ്ശിക നിവാരണ പദ്ധതിമാര്‍ച്ച് 31 വരെ നീട്ടി

Deepthi Vipin lal
സഹകരണ സംഘങ്ങളിലെ / ബാങ്കുകളിലെ നവകേരളീയം കുടിശ്ശിക നിവാരണ, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2022 മാര്‍ച്ച് 31 വരെ നീട്ടിക്കൊണ്ട് സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിട്ടു. പദ്ധതിയുടെ കാലാവധി 2022 ജനുവരി 20 മുതലാണു നീട്ടിയത്.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ / ബാങ്കുകളില്‍ കുടിശ്ശിക കുറയ്ക്കുന്നതിനും കൃത്യമായ വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിച്ച് സംഘങ്ങളെ പരമാവധി കുടിശ്ശികരഹിത സ്ഥാപനങ്ങളാക്കി മാറ്റുന്നതിനും കോവിഡ് കാരണം ജീവിതം ദുസ്സഹമായിരിക്കുന്ന വായ്പക്കാര്‍ക്ക് ആശ്വാസമേകുന്നതിനും 2021 ആഗസ്റ്റ് 16 മുതലാണു നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി തുടങ്ങിയത്. കോവിഡ് കാരണം സഹകാരികള്‍ക്കു ഈ പദ്ധതിയുടെ ആനുകൂല്യം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും നല്‍കണമെന്നും ആവശ്യം ഉയര്‍ന്നതിനെത്തുടര്‍ന്നു കാലാവധി പല തവണ നീട്ടുകയുണ്ടായി. ആദ്യം 2021 ഒക്ടോബര്‍ 31 വരെയും പിന്നീട് നവംബര്‍ 30 വരെയും കാലാവധി നീട്ടി. ഏറ്റവുമൊടുവില്‍ അതു ഡിസംബര്‍ 31 വരെയും നീട്ടി. അതാണിപ്പോള്‍ മാര്‍ച്ച് 31 വരെയാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News