സഹകരണ സംഘം രജിസ്ട്രാറുടെ ഭരണച്ചുമതല 4 അഡീഷണൽ രജിസ്ട്രാർമാർക്ക് വിഭജിച്ചു നൽകി.

adminmoonam

സഹകരണ സംഘം രജിസ്ട്രാറുടെ ഭരണച്ചുമതല നാല് അഡീഷണൽ രജിസ്ട്രാർമാർക്ക് വിഭജിച്ചു നൽകി കൊണ്ട് സർക്കാർ ഉത്തരവിട്ടു. ഓരോ ജില്ലകളുടെയും പ്രവർത്തനം മേൽനോട്ടവും ഈ നാല് അഡീഷണൽ രജിസ്ട്രാർമാർക്ക് ആയിരിക്കും. സർക്കാരിന്റെ പ്രത്യേക പദ്ധതികൾ നടപ്പിലാക്കൽ, ഓഡിറ്റ് പുരോഗതി, വിവരശേഖരണം, സ്ഥിതിവിവരക്കണക്കുകൾ, കോടതി കേസുകൾ,ഡി. ഒ വിവരണപുരോഗതി എന്നിവയാണ് പ്രവർത്തനങ്ങൾ.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ചുമതലഅഡീഷണൽ രജിസ്ട്രാർ (ക്രെഡിറ്റ്) ആണ്.ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളുടെ ചുമതല അഡീഷണൽ രജിസ്ട്രാർ( ഐ സി ഡി പി)ക്കാണ്. കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളുടെ ചുമതല അഡീഷണൽ രജിസ്ട്രാർ (ജനറൽ) ആണ്.തൃശൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളുടെ ചുമതല അഡീഷണൽ രജിസ്ട്രാർ (കൺസ്യൂമർ) നാണ്. കുടിശ്ശിക നിവാരണത്തിന്റെ ചുമതല ഈ 4 ഉദ്യോഗസ്ഥർക്ക് ആയിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News