സഹകരണ വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കും: വി.എന്‍.വാസവന്‍
സഹകരണ വിദ്യാഭ്യാസ മേഖലയെയും അവയിലെ അദ്ധ്യാപകരെയും സംരക്ഷിക്കുവാന്‍ സര്‍ക്കാരിന്റെ പിന്തുണയും സഹായവുമുണ്ടാകുമെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു.പശ്ചാത്തല സൗകര്യമുള്ള കോളേജുകള്‍ക്ക് അഫിലിയേഷന്‍ ലഭിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകപ്പുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ കോളേജുകളുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആള്‍ കേരള കോ-ഓപ്പ്.കോളേജ് അസോസിയേഷന്‍ പ്രസിഡണ്ട് എം.അബ്ദുള്‍ കരിം അദ്ധ്യക്ഷത വഹിച്ചു. കോട്ടയം കോ-ഓപ്പ്. കോളേജ് പ്രസിഡണ്ട് അഡ്വ. കെ.അനില്‍കുമാര്‍, പി.ജി. രാംദാസ്, കെ.കെ. സെയ്തലവി, എം.എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, കെ.പി. ദയാനന്ദന്‍, ഇ.കെ.രാജേഷ്, വി. രഘുകുമാര്‍, സാജന്‍മാര്‍ക്കോസ് എന്നിവര്‍ പങ്കെടുത്തു.
എം.അബ്ദുള്‍ കരിം (പ്രസിഡണ്ട്), രാജേഷ്.ഇ.കെ.(വൈസ് പ്രസിഡണ്ട്), പി.ജി. രാംദാസ് (ജനറല്‍ സെക്രട്ടറി), എം.എന്‍.ഗോപാലകൃഷണന്‍ നായര്‍, സി. അബദുള്‍ റഹിമാന്‍ കുട്ടി (ജോയിന്റ് സെക്രട്ടറിമാര്‍), കെ.പി. ദയാനന്ദന്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 21 അംഗ സംസ്ഥാന അഡ്ഹോക്ക് കമ്മിറ്റിയെ തെരഞ്ഞെടുത്തു.