സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ മേഖലാ ഓഫീസ് ഇനി എറണാകുളത്ത്

Deepthi Vipin lal

കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ കോട്ടയം മേഖലാ ഓഫീസ് എറണാകുളം മറൈന്‍ ഡ്രൈവിലുള്ള കേരള ബാങ്കിന്റെ കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവര്‍ത്തനാരംഭിച്ചു. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.


പ്രവര്‍ത്തനസൗകര്യം കണക്കിലെടുത്താണ് പുതിയ കെട്ടിടത്തിലേക്കു ഓഫീസ് മാറ്റിയത്. ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. മമ്മിക്കുട്ടി അധ്യക്ഷത വഹിച്ചു.

 

ഇടുക്കി,കോട്ടയം,എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളെ ഉള്‍പ്പെടുത്തി എറണാകുളം മധ്യമേഖല
ഓഫീസായി ഈ ഓഫീസ്  പ്രവര്‍ത്തിക്കും.  ഈ ജില്ലകളിലെ വിവിധ സഹകരണ സംഘം/ബാങ്കുകളില്‍ നിന്നുള്ള റിസ്‌ക് ഫണ്ട് അപേക്ഷകള്‍, പ്രതിമാസ റിസ്‌ക് ഫണ്ട് വിഹിതം എന്നിവ അസിസ്റ്റന്റ് രജിസ്ട്രാര്‍ / മാനേജര്‍, കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ്, എറണാകുളം റീജിയണല്‍ ഓഫീസ്, അക്ഷരമന്ദിരം ഏഴാം നില, മറൈന്‍ഡ്രൈവ്, എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസ് (പി.ഒ.) എറണാകുളം-പിന്‍കോഡ്: 682011, ഫോണ്‍: 0484 2953677, 2953688 ഇ-മെയില്‍: [email protected] എന്ന പുതിയ മേല്‍വിലാസത്തില്‍ അയക്കേണ്ടതാണ്.

കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഓണ്‍ലൈനായി വഴി മുഖ്യാതിഥിയായി പങ്കെടുത്തു. കേരള ബാങ്ക് മാനേജിങ് കമ്മിറ്റി ഡയറക്ടര്‍ മാണി വിതയത്തില്‍, കേരള ബാങ്ക് എറണാകുളം ഡി.ജി. എം. സാനുരാജ് , കേരള ഹൗസിങ് ഫെഡറേഷന്‍ എം.ഡി. എന്‍. അജിത്കുമാര്‍ ( ജെ ആര്‍ ) , കണയന്നൂര്‍ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ശ്രീലേഖ , കൊച്ചിന്‍ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ശാലു കോശി എന്നിവര്‍ പങ്കെടുത്തു. റീജിയണല്‍ മാനേജര്‍ ഷാജി .ജെ. ജോണ്‍(എ.ആര്‍) സ്വാഗതവും, ബോര്‍ഡ് സെക്രട്ടറി പി. ഷാജി (ജെ .ആര്‍) നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News