സഹകരണ വാരാഘോഷ മത്സരം
അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് തൃശൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. തൃശൂര്‍ താലൂക്കിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി 19ന് രാവിലെ 10 മുതല്‍ തൃശൂര്‍ അയ്യന്തോള്‍ ചുങ്കത്ത് സ്ഥിതി ചെയ്യുന്ന പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക പരിശീലന കോളേജിലാണ് മത്സരം. 10–ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ സ്‌കൂള്‍ തലത്തിലും, പ്ലസ് വണ്‍, പ്ലസ് ടു മുതലുള്ള വിദ്യാര്‍ഥികള്‍ കോളേജ് തലത്തിലുമാണ് മത്സരിക്കേണ്ടത്. രാവിലെ ഒമ്പതിന് ഹാജരാകണം. ഫോണ്‍ : 04872385668, 9605097681, 9946291268.