സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മഹാദേവികാട് സര്‍വ്വീസ് സഹകരണ ബാങ്ക് സെമിനാര്‍ നടത്തി
സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മഹാദേവികാട് സര്‍വ്വീസ് സഹകരണ ബാങ്ക് സഹകരണ സെമിനാറും ചര്‍ച്ചയും നടത്തി. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സി.കെ ഷാജി മോഹന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി. ശ്രീവല്ലഭന്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എസ് നസിം മുഖ്യ പ്രഭാഷണം നടത്തി. റിട്ട: അസി . ഡയറക്ടര്‍ സുധീഷ്. ജി പ്രബന്ധാവതരണം നടത്തി. പ്രമുഖ സഹകാരി ഏ. കെ രാജന്‍ സഹകരണ സന്ദേശം നല്‍കി. അസി. രജിസ്ട്രാര്‍ ജനറല്‍ ബാബുരാജ്, എസ്. ശോഭ, സരിതാരമണി, സഹകരണ അസി. ഡയറക്ടര്‍ സി.സി. ഷാജി, സുരേഷ് രാമകൃഷ്ണന്‍,ജി. രഞ്ജിത്, കെ.എന്‍. തമ്പി, സുഭാഷ് പിള്ളക്കടവ്, മനു ദിവാകരന്‍, സുനില്‍ കാവിഞ്ചേരി, കയര്‍ ഇന്‍സ് പെക്ടര്‍ രാജേഷ് കുമാര്‍,സോള്‍ സി. തൃക്കുന്നപ്പുഴ, ശാര്‍ങന്‍, സി.ഡി. ജിസ്സി, രാജേഷ്, ശ്രീനി ബോധിസത്തമന്‍, ആനന്ദന്‍, അമ്പിളി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജി. സുരേഷ് സ്വാഗതവും ബാങ്ക് സെക്രട്ടറി കെ.ശശികല നന്ദിയും പറഞ്ഞു.
മഹാദേവികാട് സര്‍വ്വീസ് സഹകരണ ബാങ്ക്: പി. ശ്രീവല്ലഭന്‍ പ്രസിഡന്റ്
ഭരണ സമതി അംഗങ്ങള്‍: സര്‍വ്വശ്രീ. സുരേഷ് രാമകൃഷ്ണന്‍, ജി.സുരേഷ്, ജി. രഞ്ജിത്, ആര്‍. അഭിലാഷ് കുമാര്‍, ശാര്‍ങന്‍, ശ്രീനി ബോധിസത്തമന്‍, ആര്‍. റോഷന്‍, രാജേഷ്, ആനന്ദന്‍, അമ്പിളി, സലില.