സഹകരണ വാരാഘോഷം- പാലക്കാട് ജില്ലാതല സമാപനം ഒറ്റപ്പാലത്ത് നടന്നു.

adminmoonam

അഖിലേന്ത്യ സഹകരണ വാരാഘോഷത്തിൻറെ പാലക്കാട് ജില്ലാതല സമാപന സമ്മേളനം ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ ഒറ്റപ്പാലം മുൻസിപ്പൽ ചെയർമാൻ എൻ .എം .നാരയണൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ് .ശിവരാമൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സ്വാഗത സംഘം ചെയർമാൻ സി. അച്യുതൻ സ്വാഗതം പറഞ്ഞു. സാങ്കേതിക വിദ്യയുടെ സ്വായത്തമാക്കൽ, ഡിജിറ്റിലൈസേഷൻ എന്നീ വിഷയങ്ങളെ ആസ്പദമാക്കി സജി വർഗ്ഗീസ് (BEFI ) സംസ്ഥാന സെക്രട്ടറി വിഷയം അവതരിപ്പിച്ചു.

സഹകരണ സംഘം പാലക്കാട് ജോയിൻറ് ഡയറക്ടർ കെ .ഉദയഭാനു , സഹകരണ സംഘം ഡെപ്യൂട്ടി റെജിസ്ട്രർ ഇ.എം .ശബരീദാസൻ, ഒറ്റപ്പാലം കോ -ഓപ്പറേറ്ററിവ് അർബൻ ബാങ്ക് ചെയർമാൻ ഐ . എം . സതീശൻ , ജീവനക്കാരുടെ പ്രതിനിധികളായ കെ .കെ.സുരേഷ് കുമാർ , പി.ഗിരീശൻ എന്നിവർ സംസാരിച്ചു. സഹകരണ വാരാഘോഷത്തിൻറെ ഭാഗമായി ഒറ്റപ്പാലം സർക്കിൾ തലത്തിൽ സ്കൂൾ , കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ പ്രസംഗ, പ്രബന്ധ മത്സര വിജയികൾക്കുള്ള സമ്മാനദാനം സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ പി.പി.മമ്മിക്കുട്ടി, പാലക്കാട് ജോയിൻറ് രജിസ്ട്രാർ അനിത ബാലൻ എന്നിവർ നിർവഹിച്ചു. ഒറ്റപ്പാലം അസിസ്റ്റൻറ് രജിസ്ട്രാർ സി. വിമല ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Latest News