സഹകരണ വാരാഘോഷം- കാസർഗോഡ് സഹകാരി സംഗമം നടത്തി: മികച്ച സഹകരണ സംഘങ്ങൾക്ക്‌ അവാർഡ് നൽകി.

adminmoonam

66-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കാസർകോട് സഹകരി സംഗമം നടത്തി.
കാഞ്ഞങ്ങാട് വ്യാപാരഭവൻ ഹാളിൽ നടന്ന സംഗമം അഡീഷണൽ രജിസ്ട്രാർ എം.ബിനോയ് കുമാർ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം ജോയിന്റ് ഡയരക്ടർ എൻ.പി.പ്രീജി അധ്യക്ഷയായി. ജോയിന്റ് രജിസ്ട്രാർ വി.മുഹമ്മദ് നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. .ചടങ്ങിൽ ജില്ലയിലെ മുതിർന്ന സഹകാരികളെ ആദരിച്ചു.

ജില്ലയിൽ മികച്ച പ്രകടനം നടത്തിയ സഹകരണ സംഘങ്ങൾക്കുള്ള ഉപഹാരം കളക്ടർ ഡോ.ഡി.സജിത്ത് ബാബു നൽകി. ഡെപ്യൂട്ടി രജിസ്ട്രാർ പി.അബ്ദുൾ അസീസ്, ജില്ലാ ബാങ്ക് ജനറൽ മാനേജർ എ.അനിൽകുമാർ, അസി. രജിസ്ട്രാർമാരായ കെ.ജയചന്ദ്രൻ ,കെ ലസിത, വി.ടി.തോമസ്, കെ.രാജഗോപാലൻ, അസി.ഡയരക്ടർ പി.കെ.ബാലകൃഷ്ണൻ, സഹകാരികളായ കെ.പി.വത്സലൻ, എം.രാധാകൃഷ്ണൻ നായർ, വി.കെ.പി.അഹമ്മദലി, ബങ്കളം കുഞ്ഞികൃഷ്ണൻ.വി.കമ്മാരൻ, പി.ബാബു തുടങ്ങിയവർ സംസാരിച്ചു.

തുടർന്നു നടന്ന സഹകരണ സെമിനാറിൽ അസി.ഡയരക്ടർ എം.ആനന്ദൻ ,അസി. രജിസ്ട്രാർ കെ.മുരളീധരൻ എന്നിവർ മോഡറേറ്ററായിരുന്നു.മുൻ എം.എൽ.എ.കെ.പി.കുഞ്ഞിക്കണ്ണൻ, ജീവനക്കാരുടെ സംഘടനാ നേതാക്കളായ കെ.വി.ഭാസ്കരൻ ,പി.കെ.വിനയകുമാർ, ബി.സുകുമാരൻ, സീനിയർ ഇൻസ്പെക്ടർമാരായ കെ.വി.മനോജ് കുമാർ, ജെ.അശോകൻ, പി. ലോഹിതാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News