സഹകരണ വകുപ്പില്‍ പത്ത് ജെ.ആര്‍.മാരടക്കം 25 പേരെ സ്ഥലം മാറ്റി

[mbzauthor]

സഹകരണ വകുപ്പില്‍ ജില്ലാ മേധാവികളടക്കം 25 പേര്‍ക്ക് സ്ഥലം മാറ്റി. 16 പേര്‍ക്ക് സ്ഥാനക്കയറ്റത്തോടെയും ഒമ്പതുപേരെ അല്ലാതെയുമാണ് സ്ഥലംമാറ്റിയത്. 16 അസിസ്റ്റന്റ് രജിസ്ട്രാര്‍ റാങ്കിലുള്ളവരെ ഡെപ്യൂട്ടി രജിസ്ട്രാറാക്കിയാണ് ഉത്തരവ്. പുതിയ തസ്തികയിലേക്ക് നിയമനം നല്‍കുന്നതിന്റെ ഭാഗമാണ് ഇതേ റാങ്കിലുള്ള മറ്റ് ആറുപേരെക്കൂടി സ്ഥാലം മാറ്റിയത്. പത്തനംതിട്ട, പാലക്കാട്, കോട്ടയം, വയനാട്, ആലപ്പുഴ, കോഴിക്കോട്, എറണാകുളം, കൊല്ലം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ ജോയിന്റ് രജിസ്ട്രാര്‍മാരെയാണ് മാറ്റി നിയമിച്ചത്.

അടിയന്തരമായി പ്രാബല്യത്തില്‍ വരുന്നവിധമാണ് ഉത്തരവിറക്കിയിട്ടുള്ളത്. അധിക ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം മാറിയിട്ടുണ്ടെങ്കില്‍ പുതുതായി വരുന്നയാള്‍ക്ക് അതേ ചുമതലയുണ്ടാകുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം മാറിയവരുടെ പേരും പുതിയ തസ്തികയും ക്രമത്തില്‍ ചുവടെ. ഇതില്‍ ആദ്യത്തെ 16 പേര്‍ സ്ഥാനക്കയറ്റത്തോടെ നിയമനം നേടിയവരാണ്.

ടി.ആര്‍.ശ്രീകാന്ത് (സെക്രട്ടറി, കേരള കോ-ഓപ്പറേറ്റീവ് ട്രിബ്യൂണല്‍, തിരുവനന്തപുരം), എം.ജി.പ്രമീള (ജോയിന്റ് രജിസ്ട്രാര്‍, പത്തനംതിട്ട), എന്‍.മുകുന്ദന്‍ (പ്രിന്‍സിപ്പാള്‍, ചേര്‍ത്തല സഹകരണ പരിശീലന കേന്ദ്രം), അനിത ജേക്കബ് (ഡെപ്യൂട്ടി ഡയറക്ടര്‍, ഓഡിറ്റ് ഡയറക്ടറേറ്റ്), അനിത ടി.ബാലന്‍(ജോയിന്റ് രജിസ്ട്രാര്‍, പാലക്കാട്), വി.പ്രസന്നകുമാര്‍ (ജോയിന്റ് രജിസ്ട്രാര്‍ കോട്ടയം), കെ.എസ്.കുഞ്ഞുമുഹമ്മദ് (ജോയിന്റ് രജിസ്ട്രാര്‍ വയനാട്), എസ്.ബീന (ജോയിന്റ് രജിസ്ട്രാര്‍ ആലപ്പുഴ), പി.എന്‍.നന്ദകുമാര്‍ (ഡെപ്യൂട്ടി രജിസ്ട്രാര്‍, വിജിലന്‍സ് സെന്‍ട്രല്‍ സോണ്‍, തൃശൂര്‍), വി.കെ.രാധാകൃഷ്ണന്‍ (ജോയിന്റ് രജിസ്ട്രാര്‍ കോഴിക്കോട്), എ.എന്‍.ജയരാജ് (കൊട്ടാരക്കര സഹകരണ പരിശീലന കേന്ദ്രം, പ്രിന്‍സിപ്പാള്‍), വി.എ.കൊച്ചു ത്രേസ്യാ (തിരുവനന്തപുരം സഹകരണ പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍), മുഹമ്മദ് അഷ്‌റഫ് കുരിക്കല്‍ (സ്‌പെഷല്‍ ആര്‍ബിട്രേറ്റര്‍, പാലക്കാട് ജില്ലാബാങ്ക്), ടി.എന്‍. മനുഭായ്( ഡെപ്യൂട്ടി രജിസ്ട്രാര്‍(വിജിലന്‍സ്) സൗത്ത് സോണ്‍, ആലപ്പുഴ),ടി.ആര്‍.ഹരികുമാര്‍(ഡി.ആര്‍., ഇന്‍സ്‌പെക്ഷന്‍ സെല്‍, ആര്‍.സി.എസ്. ഓഫീസ്), കെ.ജെ.ജോര്‍ജ് (ജോയിന്റ് രജിസ്ട്രാര്‍ എറണാകുളം), ചന്ദ്രന്‍ കൊയിലോടന്‍ (പ്രിന്‍സിപ്പാള്‍, സഹകരണ പരിശീലന കേന്ദ്രം, വയനാട്), ഡി.ലിജി (ജോയിന്റ് രജിസ്ട്രാര്‍ കൊല്ലം), ജെ.വിജയകുമാര്‍(ഡി.ആര്‍.ഇന്‍സ്‌പെക്ഷന്‍ സെല്‍, തിരുവനന്തപുരം), ഏലിയാസം എം. കുന്നത്ത് (സെക്രട്ടറി പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണ ബാങ്ക്), എസ്.ഷെര്‍ളി (ജോയിന്റ് രജിസ്ട്രാര്‍ ഇടുക്കി), ആര്‍.ഷീല(കണ്‍കറന്‍ഡ് ഓഡിറ്റര്‍ പരവൂര്‍ എസ്.എല്‍.വി.ആര്‍.സി.ബാങ്ക്, കൊല്ലം), കെ.എസ്. ജയപ്രകാശ് (ജോയിന്റ് രജിസ്ട്രാര്‍ തൃശൂര്‍), എന്‍.പ്രദീപ് കുമാര്‍ (ഡി.ആര്‍. ആര്‍.സി.എസ്. ഓഫീസ് തിരുവനന്തപുരം). പി.ബി.അനില്‍ കുമാര്‍(ഡി.ആര്‍.ക്രഡിറ്റ്, രജിസ്ട്രാര്‍ ഓഫീസ്, തിരുവനന്തപുരം).

[mbzshare]

Leave a Reply

Your email address will not be published.