സഹകരണ വകുപ്പിന്റെ ടീം ഓഡിറ്റ് പദ്ധതി: മലപ്പുറം ജില്ലാതല ഉദ്ഘാടനം
സഹകരണ മേഖലയുടെ പ്രവര്‍ത്തനം കാര്യക്ഷമ മാക്കുന്നതിനും വിശ്വാസ്യത ഉറപ്പാക്കുന്നതിനും സഹകരണ ആഡിറ്റിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ടീം ഓഡിറ്റ് സംവിധാനത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം സഹകരണ ആഡിറ്റ് ഡയറക്ടര്‍ ഷെറിന്‍ എം.എസ് നിര്‍വ്വഹിച്ചു.
മലപ്പുറം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ബഷീര്‍.പി. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ജോയിന്റ് ഡയറക്ടര്‍ സുരേന്ദ്രന്‍ ചെമ്പ്ര ടീം ഓഡിറ്റ് പദ്ധതി വിശദീകരിച്ചു. പ്രഭിത്ത് എസ്, റെനി എബ്രഹാം.എ, വിവിധ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാര്‍ എന്നിവര്‍ സംസാരിച്ചു. മലപ്പുറം സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ ശ്രീഹരി. എം സ്വാഗതവും അസി. ഡയറക്ടര്‍ സുബ്രഹ്മണ്യന്‍. പി നന്ദിയും പറഞ്ഞു.