സഹകരണ വകുപ്പിന്റെ ഘടനയില്‍ മാറ്റം വരുത്തണം: പ്രതിപക്ഷ നേതാവ്
സമഗ്ര നിയമ ഭേദഗതികളുമായി സഹകരണ വകുപ്പ് മുന്നോട്ടു പോകുമ്പോള്‍ വകുപ്പിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും കാതലായ മാറ്റങ്ങള്‍ ഉണ്ടാകണമെന്നും അടിസ്ഥാന വിഭാഗത്തെയും സഹകാരികളെയും വിശ്വാസത്തില്‍ എടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ്
സമന്വയം -2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സഹകരണ മേഖലയെ ജനോപകാരപ്രദമായി ഉയര്‍ത്തിക്കൊണ്ടു പോകുന്നതിന് സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ നടക്കുന്നില്ലെന്നും നിക്ഷേപക ഗ്യാരണ്ടി സ്‌കീം വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. ജയേഷ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ സി.പി. പ്രിയേഷ്, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ജോസി സെബാസ്റ്റ്യന്‍, ജോഷി ഫിലിപ്പ്, സതീഷ് ജോര്‍ജ്, ജി.മുരളീധരന്‍പിള്ള, ബാബു പാലാട്ട്, എം. രാജേഷ് കുമാര്‍, സെബാസ്റ്റ്യന്‍ മൈക്കിള്‍, ജിറ്റ്‌സി ജോര്‍ജ്, സജികുമാര്‍ പി.എസ്, ബേബി തോമസ് എല്‍ദോ എന്നിവര്‍ സംസാരിച്ചു.
[mbzshare]