സഹകരണ ലോകോളേജ് അദാലത്ത് സംഘടിപ്പിക്കും
ഇടുക്കി ജില്ലയിലെ സഹകരണനിയമകലാലയമായ കോ-ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോ ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിയുമായി ചേര്‍ന്ന് സെപ്തംബര്‍ 29നു വിവിധതലത്തിലുള്ള നിയമപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അദാലത്ത് സംഘടിപ്പിക്കും. കോ-ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോ തൊടുപുഴയില്‍ രാവിലെ 10ന് അദാലത്ത് ആരംഭിക്കും. സബ്ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടി സെക്രട്ടറിയുമായ ഷാനവാസ് എ. അദാലത്തിനു നേതൃത്വം നല്‍കും.
