സഹകരണ മേഖല സംരക്ഷിക്കാന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധം-രമേശ് ചെന്നിത്തല
സഹകരണ മേഖല സംരക്ഷിക്കാനും സംഘടന ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാനും യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ആര്‍.ബി.ഐയുടെ സഹകരണ മേഖലയിലെ കടന്ന് കയറ്റം, സഹകരണ വകുപ്പിലെ തസ്തിക നഷ്ടം, ജൂനിയര്‍ കോ -ഓപ്പറേറ്റീവ് ഇന്‍സ്പെടര്‍ പി.എസ്.സി റാങ്ക് പട്ടിക വിപുലീകരണം , വകുപ്പ് പുനസംഘടനയും ഓഡിറ്റ് കേഡറൈസേഷനും എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയേറ്റ് പടിക്കല്‍ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇന്‍സ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷന്‍ നടത്തിയ അതിജീവന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ , യു ഡി.എ.ഫ് നേതാക്കളായ ടി. സിദ്ദിഖ്, മാത്യു കുഴല്‍നാടന്‍, കരകുളം കൃഷ്ണപിള്ള ,എം. ലിജു, പഴകുളം മധു, എം.എം നസീര്‍ എന്‍.സുബ്രമണ്യന്‍ ,എം കെ പുരുഷോത്തമന്‍, രാജീവന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ പെരിയ, അഡ്വ. ഇബ്രാഹിം കുട്ടി കല്ലാര്‍ ,ഫ്രാന്‍സിസ് ജഫേഴ്സണ്‍, സംഘടന നേതാക്കളായ വിമലന്‍ , ഡോ. മനോജ് ജോണ്‍സണ്‍, ബേബി തോമസ് എല്‍ദോ, വി.കെ അജിത്ത് കുമാര്‍, കെ.സി മോഹനചന്ദ്രന്‍ , രാമചന്ദ്രന്‍ , ജയേഷ് കെ.വി , ജിറ്റ് സി ജോര്‍ജ്, സെബാസ്റ്റ്യന്‍ മൈക്കിള്‍ ,ഷാജി എം യു, ലത, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ ജയകൃഷ്ണന്‍ ജനറല്‍ സെക്രട്ടറി എം രജേഷ് കുമാര്‍ ട്രഷറര്‍ പ്രിയേഷ് സി.പി എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.