സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ.
രാജ്യത്തെ 44 തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് സി.എൻ. മോഹനൻ പറഞ്ഞു. ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ(befi) എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് സി.ബി. ദേവദർശൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് ഡി. ബാലസുബ്രഹ്മണ്യം, സംസ്ഥാന വൈസ് പ്രസിഡണ്ട് വി.സുരേഷ് കുമാർ, ട്രഷറർ കെ.എസ്. രവീന്ദ്രൻ, കെ.പി. സുനിൽകുമാർ, ശ്യാം ലാൽ, ജി.ഷാജികുമാർ, പി.ജി.ഷാജു എന്നിവർ സംസാരിച്ചു. സി.ബി. ദേവദർശൻ പ്രസിഡണ്ടായും പി.ജി. ഷാജു സെക്രട്ടറിയായും ഉള്ള കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.