സഹകരണ മേഖലയുടെ സമഗ്രമായ പുരോഗതിക്കായി നിയമ ഭേദഗതിക്ക് രൂപം നല്‍കും: മന്ത്രി വി.എന്‍. വാസവന്‍
സഹകരണ മേഖലയിലെ ചില ഒറ്റപ്പെട്ട രൂപത്തിലുളള ക്രമക്കേടുകള്‍ക്കും വിവാദങ്ങള്‍ക്കും അവസരം കൊടുക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കടന്നുവരുന്നുണ്ടെന്നും അത്തരം കാര്യങ്ങളെയെല്ലാം സമയബന്ധിതമായി നേരിടാനും അതില്‍ സന്ദര്‍ഭോചിതമായി നടപടികള്‍ സ്വീകരിക്കാനും കഴിയുന്ന വിധത്തില്‍ സഹകരണ മേഖലയുടെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് നിയമ ഭേദഗതി കൊണ്ടുവരുന്നുണ്ടെണെന്നും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ നിയമസഭയില്‍ ഇൗ ബില്ല് അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളെയും പ്രതിനിധീകരിച്ചുളള ചര്‍ച്ച നടന്നു കഴിഞ്ഞു. അടുത്തതായി മഹാരാഷ്ട ഗവണ്‍മെന്റുമായുളള ചര്‍ച്ചയ്ക്കും തിരുവനന്തപുരത്ത് നടക്കുന്ന ശില്പശാലയ്ക്കും ശേഷം അടുത്ത സമ്മേളനത്തില്‍ ഈ ബില്ല് അവതരിപ്പിച്ച് സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാന്‍ സഹായിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കും. – മന്ത്രി പറഞ്ഞു. കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് മേഖല ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സമസ്ത മേഖലകള്‍ക്കും താങ്ങും തണലുമാകുന്ന സഹകരണ മേഖല വലിയൊരു ഇടപെടലാണ് കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് മുഖാന്തരം സാധാരണക്കാര്‍ക്ക് വേണ്ടി ചെയ്യുന്നത്. സഹകരണ മേഖലയിലെ ക്ഷേമത്തിനും സേവനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് നടത്തുന്നത്. പിന്നോക്കം നില്‍ക്കുന്ന നിരവധി സംഘങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ ഈ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്്. – മന്ത്രി പറഞ്ഞു.
ചടങ്ങില്‍ റിസ്‌ക്ക് ഫണ്ട് ധനസഹായം വിതരണം ചെയ്തു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിച്ചു. സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് സി.കെ. ശശീന്ദ്രന്‍ സ്വാഗതവും മുജീബ്.ജെ നന്ദിയും പറഞ്ഞു. ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ബി.സുധ, ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) എം.പി. രജിത് കുമാര്‍, സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍, സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ.ബാലന്‍ മാസ്റ്റര്‍, എന്‍.സി.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, കേരള കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.എം.ജോസഫ്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍, ഐ.യു.എം.എല്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ. റസാക്ക് മാസ്റ്റര്‍, മുന്‍ ബോര്‍ഡ് വൈസ് ചെയര്‍മാരായ പി.എ. ഉമ്മര്‍, ഇ.കെ.ദിവാകരന്‍ ബോര്‍ഡ് മെമ്പര്‍മാരായ എം.മോഹനന്‍, അഡ്വ.കെ.പി.സുമതി, എം.കെ. വത്സന്‍, ജെ.സി. അനില്‍, മധു മുല്ലശ്ശേരി, വി.പൊന്നുക്കുട്ടന്‍ ടി.പി.ശ്രീധരന്‍, ഉള്ളൂര്‍ ദാസന്‍, എന്‍.കെ.രാമചന്ദ്രന്‍, ഇ.മേഷ് ബാബു, മനയത്ത് ചന്ദ്രന്‍, പി.കെ.ദിവാകരന്‍ മാസ്റ്റര്‍, ഡോ. അനില്‍, എം.കെ.ശശി സി.വി.അജയന്‍, സി സുജിത്ത് പ്രസിഡന്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയി സെന്റര്‍ എന്‍.വി.കോയ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.