സഹകരണ മേഖലയുടെ ആധുനികവൽക്കരണം – 15 കോടി വകയിരുത്തി.

adminmoonam

സഹകരണ മേഖലയുടെ ആധുനികവൽക്കരണം – 15 കോടി വകയിരുത്തി.
സഹകരണ മേഖലയുടെ ആധുനികവത്കരണത്തിന്റെ    പൊളിച്ചെഴുത്തിനായി സർക്കാർ 15 കോടി രൂപയുടെ പദ്ധതികൾക്ക് തയ്യാറെടുക്കുന്നു. കാലഘട്ടത്തിനനുസരിച്ച് ന്യൂജനറേഷൻ ബാങ്കുകൾകൊപ്പം സാങ്കേതികമായിമറുവാനാണ് ഈ തുക ചെലവഴിക്കുന്നത്. ഈ വർഷം തന്നെ മേഖലയിൽ ഏകീകൃത സോഫ്റ്റ്‌വെയർ കൊണ്ടുവരുമെന്ന് സഹകരണ സംഘം രജിസ്ട്രാർ എസ്. ഷാനവാസ് ഐ.എ.എസ് പറഞ്ഞു. സഹകരണ മേഖലയിലെ ആധുനികവൽക്കരണത്തിന്റെ ആവശ്യകതയെക്കുറിച്  മൂന്നാംവഴി ഓൺലൈൻ വാർത്ത നൽകിയിരുന്നു.
കോമൺ സോഫ്റ്റ്‌വെയർ കൊണ്ട് വരുന്നതോടെ സഹകരണ സംഘങ്ങളുടെ പൊതുവായ പ്രവർത്തനങ്ങളിലും മുഴുവൻ രീതികളിലും നേരിട്ട് ഇടപെടാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും വകുപ്പിന് സാധിക്കും. മുഴുവൻ ഡാറ്റാബേസും ലഭിക്കുന്നതോടെ സംഘങ്ങളുടെ പദ്ധതികൾ പരിശോധിക്കാനും അപ്പപ്പോൾ ആവശ്യമായ സഹായങ്ങൾ നൽകാനും സാധിക്കും.

കേരള ബാങ്ക് വരുന്നതോടെ, കേരള ബാങ്കിനും പ്രാഥമിക സഹകരണ സംഘങ്ങൾക്കും ഉതകുന്ന രീതിയിലുള്ള കോമൺ സോഫ്റ്റ്‌വെയർ ആയിരിക്കും തയ്യാറാക്കുക. ഇതോടെ സംസ്ഥാനത്ത് ജില്ലാ ബാങ്കുകളുടെ 850 ബ്രാഞ്ചുകളുടെ സൗകര്യത്തിനൊപ്പം പ്രാഥമിക സഹകരണ സംഘങ്ങളുടെ സേവനവും ഒരു കുടക്കീഴിൽ പൊതുജനങ്ങൾക്കും ഇടപാടുകാർക്കും ലഭിക്കും. ഇതിന്റെ സാധ്യതകൾ അനന്തമായിരിക്കുമെന്നും ഘട്ടംഘട്ടമായി പുതുതലമുറ ബാങ്കുകൾ നൽകുന്ന മുഴുവൻ സേവനങ്ങളും പ്രാഥമിക സഹകരണ സംഘങ്ങൾക്കും നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോമൺ സോഫ്റ്റ്‌വെയർ വരുന്നതോടെ സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാരുടെയും ശമ്പളവും സഹകരണമേഖലയ്ക്ക് മാറ്റാൻ സാധിക്കും. ഇതേത്തുടർന്ന് സർക്കാർ ജീവനക്കാർക്ക് ആവശ്യമായ ലോണും നൽകാൻ കഴിയുന്നതോടെ അഭൂതപൂർവ്വമായ വളർച്ചയാണ് ഈ മേഖല കൈവരിക്കുക എന്ന്  അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലയായി കേരളത്തിലെ സഹകരണ മേഖല മാറും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ കേരളത്തിലെ സഹകരണമേഖലയിലെ മാറ്റവും വളർച്ചയും ഉയർച്ചയും അഭൂതപൂർവമാ യിരിക്കുമെന്നും ഇതിനു സർക്കാർ പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും രജിസ്ട്രാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News