സഹകരണ മേഖലയിൽ സർഫാസി; മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും രണ്ട്​ നിലപാട്​.

[mbzauthor]

സഹകരണ മേഖലയിൽ സർഫാസി; മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും രണ്ട്​ നിലപാട്​. സഹകരണ മേഖലയിലെ കിട്ടാക്കടം തിരിച്ചു പിടിക്കാൻ സർഫാസി നടപടിക്രമങ്ങൾ പാടില്ലെന്ന്​ നിർദേശം നൽകിയിട്ടു​ണ്ടെന്ന്​ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിന്​ വിരുദ്ധമായി സഹകരണ മന്ത്രിയുടെ ​രേഖാമൂലമുള്ള മറുപടി. എൽദോസ്​ കുന്നപ്പിള്ളി എം.എൽ.എയുടെ ചോദ്യത്തിന്​ രേഖാമൂലം നൽകിയ മറുപടിയിലാണ്​ കിട്ടാക്കടം പിടിക്കാൻ സർഫാസി നിയമപ്രകാരവും നടപടി സ്വീകരിക്കുമെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ 1.7.19നു മറുപടി നൽകിയത്​.


സംസ്ഥാന സഹകരണ ബാങ്കി​ന്റെ നിലവിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചായിരുന്നു എം.എൽ.എയുടെ ചോദ്യം. 8945.78 കോടി രൂപ നിക്ഷേപവും നികുതി നൽകിയതിന്​ ശേഷം 58 കോടി രൂപ ലാഭവുമുണ്ടെന്ന്​ വ്യക്തമാക്കുന്ന മറുപടിയിൽ 2019 മാർച്ച്​ 31 വരെ ഒാഡിറ്റ്​ ചെയ്യപ്പെടാത്ത കണക്കനുസരിച്ച്​ 205.27 കോടി രൂപ കിട്ടാക്കടമുണ്ടെന്നും മറുപടി നൽകിയിട്ടുണ്ട്​. ആകെ വായ്​പയുടെ 3.16 ശതമാനമാണ്​ കിട്ടാക്കടം.


തുടർന്നാണ്​, കിട്ടാക്കടം തിരിച്ച്​ പിടിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ചോദ്യം. ഇതിന്​ നൽകിയ മറുപടിയിൽ ഒറ്റത്തവണ തീർപ്പാക്കൽ, സർഫാസി, ആർബിട്രേഷൻ, എക്​സിക്യൂഷൻ നടപടികൾ സ്വീകരിച്ചു വരുന്നതായാണ്​ എന്നുള്ള മറുപടി നൽകിയിരിക്കുന്നത്​.

ഇതോടെ, സഹകരണ മേഖലയിലെ വായ്​പ തിരിച്ചുപിടിക്കാൻ മുഖ്യമന്ത്രി സഭയിൽ പറഞ്ഞതാണോ വകുപ്പുമന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞതാണോ സർക്കാർ നിലപാട്​ എന്ന ചോദ്യം ഉയരുകയാണ്​.

[mbzshare]

Leave a Reply

Your email address will not be published.