സഹകരണ മേഖലയില്‍ കുറ്റം ചെയ്തവരില്‍ നിന്നും നഷ്ടം ഈടാക്കി നിക്ഷേപകര്‍ക്ക് തുക തിരിച്ചു കൊടുക്കണം: കോ- ഓപ്പറേറ്റിവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ പ്രസിഡന്റ്

moonamvazhi

സഹകരണ സംഘങ്ങളില്‍ നടന്ന തട്ടിപ്പുകളില്‍ പങ്കെടുത്തവരില്‍ നിന്ന് നഷ്ടം ഈടാക്കി നിക്ഷേപകരുടെ തുക കാലതാമസമില്ലാതെ തിരിച്ചു കൊടുക്കാന്‍ നടപടിയെടുക്കണമെന്ന് കോ- ഓപ്പറേറ്റിവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ പ്രസിഡന്റ് അഡ്വ.ഹനീഫ പെരിഞ്ചീരി സഹകരണ മന്ത്രി വി.എന്‍. വാസവന് നല്‍കിയ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു.

സഹകരണ മേഖലയുടെ പ്രതിഛായ വീണ്ടെടുക്കാന്‍ ചില നിര്‍ദേശങ്ങള്‍ അദ്ദേഹം നിവേദനത്തില്‍ മുന്നോട്ടുവെച്ചു.

1. സഹകരണസംഘം നിയമത്തില്‍ പരിഷ്‌കരണവും അഴിച്ചു പണിയും ഇനിയും അനിവാര്യം.

2. കാര്‍ഷിക വികസന സഹകരണ ബാങ്കുകള്‍ക്കും ഭൂപണയ ബാങ്കുകള്‍ക്കും ബാധകമായ സഹകരണ നിയമത്തിലെ 75-ാംവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ചാര്‍ജ്-കിട്ടാക്കടങ്ങള്‍ക്ക് മേലുള്ള നടപടി – കാല താമസമില്ലാത വസ്തു വില്‍പന നടത്തി തുക ഈടാക്കാനുള്ള പ്രത്യേക അധികാരം എല്ലാ സഹകരണ സംഘങ്ങള്‍ക്കും ബാധകമാക്കണം.

3. നിക്ഷേപകരുടെ പണം തിരിച്ചു നല്‍കാന്‍ സഹകരണ ചട്ടം 63 പ്രകാരം സംഘത്തില്‍ തരള ധനം സൂക്ഷിക്കണമെന്ന നിബന്ധനയുണ്ട്. ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

4. വായ്പാ റിസ്‌ക് പദ്ധതിയില്‍ ചേര്‍ന്ന് പുതുക്കന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

5. ഓഡിറ്റര്‍മാരുടെയും ഇന്‍സ്‌പെക്ടര്‍മാരുടെയും കോംപിറ്റന്‍സി വര്‍ദ്ധിപ്പിക്കാന്‍ സംവിധാനം വേണം.

6. ജീവനക്കാരുടെ പ്രവര്‍ത്തന സ്വാഭാവവും മോണിറ്ററിങ്ങും നിലവില്‍ മുകളില്‍ നിന്ന് താഴോട്ടാണ് ഇത് താഴെ നിന്നും മുകളിലേക്കും മോണിറ്ററിങ്ങ് ചെയ്യുന്ന രീതി അവലംബിക്കണം.

7. ക്ലാസ്സ് മൂന്നിന് മുകളിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ ഓഡിറ്റര്‍ തസ്തികളുണ്ട് ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണം.

8. ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ പൊതു മാതൃക സഹകരണ വകുപ്പ് തയ്യാറാക്കി കൊടുക്കണം.

9. ദൈനംദിന പരിശോധയും ഓഡിറ്റിങ്ങും സ്വന്തം സ്ഥാപനത്തിലുള്ളവരില്‍ നിന്നാരംഭിക്കണം.

10. സംഘത്തിനകത്തുള്ള ഓഡിറ്റിംഗ് ഫലപ്രദമായാല്‍ ന്യൂനതകള്‍ യഥാസമയം കണ്ടെത്താനാവും.

11. ഭരണസമിതിയുടെയും ജീവനക്കാരുടെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കപ്പെടുന്ന സിസ്റ്റം ആവിഷ്‌കരിക്കണം.

12. സംഘങ്ങളില്‍ ഭരണസമിതിയുടെയും സെക്രട്ടറിയുടെയും ഇടവിട്ടുള്ള ഇന്റേണല്‍ പരിശോധന സംവിധാനം ഉണ്ടാവണം.

13.കുറ്റം ചെയ്തവരുടെ വസ്തു വഹകളുടെ മേൽ റവന്യൂ റിക്കവറി വേഗത്തിലാക്കണം

14. റിക്കവറിനടപടികളിൽ സ്റ്റേസമ്പാദിച്ച്ചിട്ടുണ്ടെങ്കിൽ ആയത് വെക്കേറ്റ് ചെയ്തു കിട്ടാനുള്ളനുള്ള തുടർ നടപടി അടിയന്തരമായി സ്വീകരക്കണം തുടങ്ങി നിർദേശങ്ങൾ നിവേദനത്തിലുണ്ട്‌.

Leave a Reply

Your email address will not be published.