സഹകരണ ബാങ്കുകളെ ആധുനികവത്കരിക്കുമെന്ന് മന്ത്രി

[mbzauthor]

സഹകരണ ബാങ്കുകളെ സ്വകാര്യ ബാങ്കുകളോട് കിടപിടിക്കുന്ന രീതിയിൽ ആധുനിക വത്ക്കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അതു വഴി യുവാക്കളെ കൂടുതൽ ആകർഷിക്കാനും പ്രവാസി നിക്ഷേപം സ്വീകരിക്കാനും കഴിയും. പുതിയ വെല്ലുവിളികളെ അതിജീവിച്ച് സഹകാരികള്‍ സഹകരണ ബാങ്കിംഗ് മേഖലയില്‍ ആധുനികവത്ക്കരണം നടപ്പാക്കാന്‍ പ്രയത്‌നിക്കണം. ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാനായതാണ് കേരളത്തില സഹകരണ പ്രസ്ഥാനത്തിന്റെ വിജയമെന്നും മന്ത്രി പറഞ്ഞു. തിരൂർ അർബൻ കോ ഓപ്പറേറ്റിവ് ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ ബാങ്ക് ചെയര്‍മാന്‍ കെ കൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. ബാങ്ക് ജനറല്‍ മാനേജര്‍ മുകുന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വനിതകള്‍ക്കുള്ള സ്‌കൂട്ടര്‍ വായ്പാ പദ്ധതിയുടെ ഉദ്ഘാടനം വി അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ബാങ്ക് അംഗങ്ങളുടെ മക്കള്‍ക്കുള്ള കുട്ടിശങ്കരന്‍ നായര്‍ എന്‍ഡോവ്‌മെന്റ് മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയും ബാങ്ക് ജീവനക്കാരുടെ മക്കള്‍ക്കുള്ള എന്‍ഡോവ്മന്റ് ഔഷധി ഡയറക്ടര്‍ ഇ.എന്‍ മോഹന്‍ദാസും വിതരണം ചെയ്തു. മുന്‍ ബാങ്ക് ചെയര്‍മാന്‍മാരുടെ ഫോട്ടോ അനാച്ഛാദനം തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ ബാവ നിര്‍വ്വഹിച്ചു. മുന്‍ ബാങ്ക് ഡയറക്ടര്‍മാരെ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി പി നന്ദകുമാര്‍ ഉപഹാരം നല്‍കി ആദരിച്ചു. ബാങ്ക് കെട്ടിടം നിര്‍മിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കുള്ള ഉപഹാരം അര്‍ബന്‍ ബാങ്ക് ഫെഡറേഷന്‍ മുന്‍ ചെയര്‍മാന്‍ പി.പി വാസുദേവന്‍ സമ്മാനിച്ചു.

[mbzshare]

Leave a Reply

Your email address will not be published.