സഹകരണ പെന്‍ഷന്‍: ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള തീയതി മാര്‍ച്ച് 15 വരെ നീട്ടി
സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കു 2021-22 വര്‍ഷത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി മാര്‍ച്ച് 15 വരെ സമര്‍പ്പിക്കാം.
sahakaranapension.org എന്ന പോര്‍ട്ടല്‍ മുഖേന ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള അവസാനതീയതി നേരത്തേ ഫെബ്രുവരി 28 വരെയായിരുന്നു. എന്നാല്‍, ഒരു കേസിന്മേലുള്ള ഹൈക്കോടതി ഉത്തരവുപ്രകാരമാണ് ഇപ്പോള്‍ അവസാന തീയതി മാര്‍ച്ച് 15 വരെ നീട്ടിയത്.
മാര്‍ച്ച് 15 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കാത്തവരുടെ പെന്‍ഷന്‍ ഏപ്രില്‍ മുതല്‍ തടഞ്ഞുവെക്കുമെന്നും സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്ന മുറയ്ക്കു മാത്രമേ ഇതു പുന: സ്ഥാപിക്കുകയുള്ളു എന്നും സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് അറിയിച്ചു.