സഹകരണ പെന്‍ഷന്‍കാര്‍ ഡിസംബര്‍ 31 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം
സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖാന്തരം പെന്‍ഷന്‍ കൈപ്പറ്റി വരുന്ന മുഴുവന്‍ പെന്‍ഷന്‍കാരും 2021 വര്‍ഷത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31 ന് മുമ്പായി sahakaranapension.org എന്ന ഓണ്‍ലൈന്‍ മൊഡ്യൂള്‍ മുഖേന സമര്‍പ്പിക്കേണ്ടതാണ്. മറ്റ് വിധേന ലഭിക്കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നതല്ല. ഡിസംബര്‍ 31 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവരുടെ പെന്‍ഷന്‍ 2022 ഫെബ്രുവരി മുതല്‍ തടഞ്ഞു വെക്കുന്നതാണെന്നും പെന്‍ഷന്‍ ബോര്‍ഡ് അറിയിച്ചു.