സഹകരണ പരീക്ഷാ ബോർഡ്- യോഗ്യത ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു.
സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തിയ സീനിയർ ക്ലർക്ക്, ജൂനിയർ ക്ലാർക്ക്/ ക്യാഷ്യർ, സെക്രട്ടറി തസ്തികകളിലേക്കുള്ള പരീക്ഷയുടെ യോഗ്യത ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ www.csebkerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ജൂലൈ 28 നാണ് പരീക്ഷ നടന്നത്.
കൊല്ലം ജില്ലയിലെ പുന്നത്തല സർവീസ് സഹകരണ ബാങ്കിലെ സെക്രട്ടറി തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ 11 പേരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ് തസ്തികയിലേക്ക് ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘത്തിലേക്ക് നടന്ന പരീക്ഷയിൽ 11 പേരുടെ ചുരുക്കപ്പട്ടികയും തൃശൂർ കൂർക്കഞ്ചേരി സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന പരീക്ഷയിൽ 11 പേരുടെ പട്ടികയും തൃശ്ശൂർ ജില്ല ഗവൺമെന്റ് ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് നടന്ന പരീക്ഷയിൽ പത്ത് പേരുടെ ചുരുക്കപട്ടികയും പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലേക്ക് നടന്ന പരീക്ഷയിൽ പത്തു പേരുടെ ചുരുക്കപ്പട്ടിക ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കണ്ണൂർ തലശ്ശേരി പബ്ലിക് സർവന്റസ് കോ-ഓപ്പറേറ്റീവ് ബാങ്കിലേക്ക് നടന്ന പരീക്ഷയിൽ പത്ത് പേരുടെ ചുരുക്കപ്പട്ടിക യും കാസർകോഡ് പിലീക്കോട് സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന പരീക്ഷയിൽ 11 പേരുടെ പട്ടികയും പ്രസിദ്ധീകരിച്ചു. സെക്രട്ടറി തസ്തികയിലേക്ക് കൊല്ലം ആര്യങ്കാവ് പഞ്ചായത്ത് ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് നടന്ന പരീക്ഷയിൽ പത്ത് പേരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആലപ്പുഴ കുടശ്ശനാട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലേക്ക് നടന്ന പരീക്ഷയിൽ 10 പേരുടെയും പത്തനംതിട്ട മലാപ്പള്ളി ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യിലേക്ക് നടന്ന പരീക്ഷയിൽ 11 പേരുടെ ചുരുക്കപ്പട്ടിക യും പ്രസിദ്ധീകരിച്ചു.
എറണാകുളം മാമലക്കണ്ടം സർവീസ് സഹകരണ ബാങ്കിലേക്കായി നടന്ന പരീക്ഷയിൽ പത്ത് പേരുടെ ചുരുക്കപ്പട്ടിക ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തൃശ്ശൂർ കൊടുങ്ങല്ലൂർ ഗവൺമെന്റ് സർവന്റസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യിലേക്ക് നടന്ന പരീക്ഷയിൽ 11 പേരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൃശ്ശൂർ-കുന്നംകുളം സർവീസ് സഹകരണ ബാങ്കിലേക്കുള്ള പരീക്ഷയിൽ പത്ത് പേരുടെ ചുരുക്കപ്പട്ടികയും പാലക്കാട് കോങ്ങാട് കോ-ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റി യിലേക്ക് നടന്ന പരീക്ഷയിൽ പത്തുപേരുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചതിൽ ഉൾപ്പെടുന്നു. കോഴിക്കോട് മേപ്പയൂർ സർവീസ് സഹകരണ ബാങ്കിലേക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ 24 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
[mbzshare]