സഹകരണ പരീക്ഷാ പരിശീലനത്തിന് മൊബൈൽ ആപ്പുമായി യുവാവ്: അപ്ലിക്കേഷന്റെ ഉദ്ഘാടനം ഉബൈദുള്ള എംഎൽഎ നിർവഹിച്ചു.
സഹകരണ രംഗത്തെ പരീക്ഷകൾക്ക് പരിശീലനം നൽകുന്നതിനായി മൊബൈൽ ആപ്പ് റെഡി. കേരള സഹകരണ പരീക്ഷാ ബോർഡ്, പ്രൈമറി സഹകരണ സംഘങ്ങളിലേക്ക് നടത്തുന്ന പരീക്ഷകളിലേക്കും ജീവനക്കാർക്ക് പ്രമോഷന് വേണ്ടി നടത്തുന്ന പരീക്ഷയിലേക്കും ഒപ്പം പബ്ലിക് സർവീസ് കമ്മീഷൻ സഹകരണ വകുപ്പിലേക്ക് നടത്തുന്ന പരീക്ഷയ്ക്ക് ആവശ്യമായ എല്ലാ സിലബസും ഉൾക്കൊള്ളിച്ചാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. MSP TALK എന്ന പേരിലാണ് ആപ്പ് ലഭിക്കുക. പ്ലേസ്റ്റോറിൽ ഇത് ലഭ്യമാണ്. ഇതിനകം തന്നെ ആയിരത്തിലധികം പേർ ആപ്പ് ഡൗൺലോഡ് ചെയ്ത് സിലബസ് പഠിച്ചു തുടങ്ങിയതായി MSP TALK ന്റെ നിർമ്മാതാവ് മലപ്പുറം സ്വദേശിയായ എൻ.ടി.ശിഹാബ് പറഞ്ഞു.
വീഡിയോ ക്ലാസുകളും, പരീക്ഷകളും ക്വിസുകളും ആപ്പിൽ ഉണ്ട്. മൊബൈൽ അപ്ലിക്കേഷൻ ലോഞ്ചിങ് പി. ഉബൈദുള്ള എംഎൽഎ നിർവഹിച്ചു. ലളിതമായ ചടങ്ങിൽ എൻ.ടി. ശിഹാബ്, ട്രെയിനർ പി.ഷഫീഖ് എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 95269 88878