സഹകരണ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നതിനെക്കുറിച്ച്ആലോചിക്കാന്‍ യോഗം
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ യോഗം ചേരുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജഗതിയിലെ ജവഹര്‍ സഹകരണ ഭവനില്‍ ജനുവരി 18 നു രാവിലെ 11 മണിക്കാണു യോഗം നടക്കുക.
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കോ വിരമിച്ചവര്‍ക്കോ നിലവില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതികളൊന്നുംതന്നെയില്ല. ഈ സാഹചര്യത്തിലാണു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്കു സമാനമായി സഹകരണ ജീവനക്കാര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നതിനെപ്പറ്റി ആലോചന നടത്തുന്നതെന്നു സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസ് അറിയിച്ചു.
കെ.എസ്.സി.ബി. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്, മാര്‍ക്കറ്റ്‌ഫെഡ്, കണ്‍സ്യൂമര്‍ഫെഡ്, ഹൗസ്‌ഫെഡ്, റബ്ബര്‍മാര്‍ക്ക്, എസ്.സി / എസ്.ടി. ഫെഡ്, വനിതാഫെഡ് എന്നിവയുടെ മാനേജിങ് ഡയരക്ടര്‍മാര്‍, പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍, ഓള്‍ കേരള പി.സി.എ.ആര്‍.ഡി.ബി. എംപ്ലോയീസ് അസോസിയേഷന്‍, കേരള സഹകരണ എംപ്ലോയീസ് യൂണിയന്‍, സംസ്ഥാന സഹകരണ അര്‍ബന്‍ ബാങ്ക് ഫെഡറേഷന്‍, ഓള്‍ കേരള കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, അര്‍ബന്‍ ബാങ്ക് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍, കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് എന്നിവയുടെ പ്രസിഡന്റ് / സെക്രട്ടറി, കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ സെക്രട്ടറി എന്നിവരെ ആലോചനായോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.
[mbzshare]