സഹകരണ എക്‌സ്‌പോ വേദിയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാം

moonamvazhi

സഹകരണവകുപ്പ് 2023 ഏപ്രില്‍ 22 മുതല്‍ 30 വരെ കൊച്ചി മറൈന്‍ഡ്രൈവില്‍ നടത്തുന്ന സഹകരണ എക്‌സ്‌പോയില്‍ സഹകരണസംഘങ്ങള്‍ക്കു തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പുറത്തിറക്കാവുന്നതാണെന്നു സഹകരണസംഘം രജിസ്ട്രാര്‍ അറിയിച്ചു. എക്‌സ്‌പോ മേളയില്‍ പ്രത്യേകം സജ്ജീകരിക്കുന്ന വേദിയില്‍വെച്ചായിരിക്കും ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന ( പ്രോഡക്ട് ലോഞ്ചിങ് ) ചടങ്ങ് നടത്തുക.

പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പുറത്തിറക്കാനാഗ്രഹിക്കുന്ന സഹകരണസംഘങ്ങള്‍ അക്കാര്യം നേരത്തേ അറിയിക്കണം. ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള വിവരവും ലോഞ്ച് ചെയ്യാനാഗ്രഹിക്കുന്ന തീയതിയും സമയവും ഏപ്രില്‍ പത്തിനു മുമ്പ് ഇ മെയിലില്‍ അറിയിക്കണം. വിലാസം:  [email protected]

Leave a Reply

Your email address will not be published. Required fields are marked *

Latest News