സഹകരണ എക്‌സ്‌പോ ഏപ്രില്‍ 18 നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഏപ്രില്‍ 18 മുതല്‍ 25 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സഹകരണ എക്‌സ്‌പോ മുഖ്യമന്ത്രി പിണറായി വിജയന്‍ 18 നു വൈകിട്ട് ഏഴു മണിക്ക് ഉദ്ഘാടനം ചെയ്യും. സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യ സാന്നിധ്യമായിരിക്കും. എക്‌സ്‌പോ സ്റ്റാള്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, എം.പി.മാരായ ഹൈബി ഈഡന്‍, ബെന്നി ബഹന്നാന്‍, എം.എല്‍.എ.മാരായ ടി.ജെ. വിനോദ്, എല്‍ദോസ് കുന്നപ്പിള്ളില്‍, ആന്റണി ജോണ്‍, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍, കെ.ജെ. മാക്‌സി, കെ. ബാബു, പി.വി. ശ്രീനിജന്‍, അനൂപ് ജേക്കബ്, മാത്യു കുഴല്‍നാടന്‍, PACS അസോസിയേഷന്‍ പ്രസിഡന്റു കൂടിയായ എം.എല്‍.എ. വി. ജോയ്, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സംസ്ഥാന കോ-ഓപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, സഹകരണ ഓഡിറ്റ് ഡയരക്ടര്‍ എം.എസ്. ഷെറിന്‍, കൊച്ചി കൗണ്‍സിലര്‍ മനു ജേക്കബ് എന്നിവര്‍ ആശംസ നേരും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും സഹകരണ സംഘം രജിസ്ട്രാര്‍ അദീല അബ്ദുള്ള നന്ദിയും പറയും.