സഹകരണസംഘങ്ങൾ ആധുനിക സാങ്കേതികവിദ്യയിലേക്ക് മാറണം – സി.എൻ. വിജയകൃഷ്ണൻ .

[email protected]

കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ സഹകരണ സംഘങ്ങളും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണമെന്ന് പ്രമുഖ സഹകാരിയും എം. വി .ആർ കാൻസർ സെന്റർ ചെയർമാനുമായ സി. എൻ.വിജയകൃഷ്ണൻ പറഞ്ഞു. മൂന്നാംവഴി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. ബാങ്കിംഗ് സേവനങ്ങൾക്ക് മൊബൈൽ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം പ്രതിദിനം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ട് വച്ചത്.

35 ശതമാനം ഉപഭോക്താക്കളും പ്രതിമാസം ബാങ്കിംഗ് സേവനങ്ങൾക്കായി മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. 10 ശതമാനം ആൾക്കാർ മാത്രമാണ് ബാങ്കിംഗ് സേവനങ്ങൾക്കായി ബാങ്കിൽ എത്തുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ സ്വകാര്യ- പൊതുമേഖലാ ബാങ്കുകൾ കൊപ്പം നിൽക്കാൻ സഹകരണ ബാങ്കുകൾക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിനനുസരിച്ച് മാറാൻ സഹകരണസംഘങ്ങൾക്ക് സാധിക്കുന്നുണ്ട്. എന്നാൽ ഇത് വേഗത്തിലാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എങ്കിൽ മാത്രമേ ഈ മേഖലയിൽ സഹകരണ സംഘങ്ങൾക്ക് പിടിച്ചുനിൽക്കാൻ ആകുവെന്നു അദ്ദേഹം പറഞ്ഞു. ഇന്ന് സഹകരണസംഘങ്ങൾ സാങ്കേതികവിദ്യയിൽ ഏറെ മുൻപന്തിയിൽ ആണ് നിൽക്കുന്നത്. എന്നാൽ ഇത് പരിചയപ്പെടുത്താനും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനും പലപ്പോഴും സാധിക്കുന്നില്ല. ഈ കുറവ് മറികടക്കാൻ സഹകരണസംഘങ്ങൾകാകണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സുശക്തമായ സഹകരണ സംവിധാനമാണ് കേരളത്തിലുള്ളത്.ഇത് പ്രയോജനപ്പെടുത്താൻ സഹകാരികൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News