സഹകരണസംഘം നിയമഭേദഗതി ബിൽ: സെലക്ട് കമ്മിറ്റി 24 ന് കോഴിക്കോട്ട്

moonamvazhi

2022ലെ കേരള സഹകരണ സംഘ നിയമ (മൂന്നാം ഭേദഗതി) ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രിൽ 24ന് രാവിലെ 10 .30 ന് കോഴിക്കോട് അത്തോളിയിലെ ലക്സ്മോർ കൺവെൻഷൻ സെൻററിൽ യോഗം ചേരും .

മന്ത്രി വി.എൻ. വാസവൻ ചെയർമാനായ സെലക്ട് കമ്മിറ്റി കോഴിക്കോട് ,മലപ്പുറം, വയനാട് ജില്ലകളിലെ പൊതുജനങ്ങൾ, ജനപ്രതിനിധികൾ, സഹകാരികൾ, സഹകരണ സംഘങ്ങളിലെ ജീവനക്കാർ, സഹകരണ സംഘങ്ങളിലെ ബോർഡ് അംഗങ്ങൾ എന്നിവരിൽ നിന്നും ബില്ലിനെ കുറിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News