സഹകരണപ്രസ്ഥാനം ശക്തിപ്പെടുത്തും- ഐ.സി.എ-ഏഷ്യ-പെസിഫിക് സമ്മേളനം

[mbzauthor]

ഏഷ്യ-പെസിഫിക് മേഖലയില്‍ സഹകരണപ്രസ്ഥാനം ശക്തിപ്പെടുത്തുമെന്ന പ്രതിജ്ഞയോടെ ഫിലിപ്പീന്‍സിലെ മനിലയില്‍ അന്താരാഷ്ട്ര സഹകരണസഖ്യത്തിന്റെ ( ഐ.സി.എ ) പതിനാറാമത് ഏഷ്യ-പെസിഫിക് മേഖലാ സമ്മേളനം സമാപിച്ചു. ഇന്ത്യയില്‍നിന്നു അമ്പതോളം പ്രതിനിധികള്‍ പങ്കെടുത്തു. രാജ്യത്തെ പ്രബല സഹകരണസ്ഥാപനങ്ങളായ ഇഫ്‌കോ, ക്രിഭ്‌കോ, നാഫെഡ് തുടങ്ങിയവയുടെ പ്രതിനിധികളാണു സമ്മേളനത്തിനെത്തിയത്. ഏഷ്യ-പെസിഫിക് മേഖലയിലെ ഇരുപതു രാജ്യങ്ങളില്‍നിന്നുള്ള അറുനൂറിലധികം പ്രതിനിധികളാണു സമ്മേളനത്തില്‍ പങ്കെടുത്തത്.

ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഏഷ്യ-പെസിഫിക് മേഖലയ്ക്കു പ്രധാന സ്ഥാനമാണുള്ളതെന്നു സമ്മേളനപ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് ഐ.സിഎ-ഏഷ്യ-പെസിഫിക് പ്രസിഡന്റ് ചന്ദ്രപാല്‍ സിങ് യാദവ് അഭിപ്രായപ്പെട്ടു. ലോകത്തെ പല രാജ്യങ്ങളും യുദ്ധവും രാഷ്ട്രീയ അസ്ഥിരതയും മറ്റും കാരണം ബുദ്ധിമുട്ടുമ്പോള്‍ ഏഷ്യ-പെസിഫിക് മേഖലയിലെ രാജ്യങ്ങള്‍ കോവിഡും സാമ്പത്തികപ്രതിസന്ധിയും മറ്റുമുയര്‍ത്തിയ വെല്ലുവിളികളെ തരണം ചെയ്തിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. സഹകരണസംഘങ്ങളിലൂടെ ഒരു സുസ്ഥിരലോകം കെട്ടിപ്പടുക്കാന്‍ ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നു ഇഫ്‌കോയുടെയും എന്‍.സി.യു.ഐ.യുടെയും ചെയര്‍മാനായ ദിലീപ്ഭായ് സംഘാനി ആവശ്യപ്പെട്ടു.

ഏഷ്യ-പെസിഫിക് മേഖലാ ബോര്‍ഡ് യോഗം, വായ്പാ-ബാങ്കിങ് സഹകരണസംഘങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, മേഖലയിലെ മികച്ച സഹകരണസംഘങ്ങള്‍ക്കുള്ള അവാര്‍ഡ്‌സമര്‍പ്പണം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടന്നു. കേരളത്തില്‍നിന്നുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ( യു.എല്‍.സി.സി.എഫ് ) അവാര്‍ഡ്‌ജേതാക്കളില്‍പ്പെടുന്നു.

[mbzshare]

Leave a Reply

Your email address will not be published.