സര്‍ഗ്ഗാലയ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിന് അംഗീകാരം
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി സര്‍ക്കാരിനുവേണ്ടി നടത്തുന്ന കോഴിക്കോട് ഇരിങ്ങലിലെ സര്‍ഗ്ഗാലയ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിന് അംഗീകാരം. സുസ്ഥിരതയുടെ മികച്ച കഥകള്‍ പറയുന്ന ലോകത്തെ 100 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി സര്‍ഗ്ഗാലയ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യാന്തര ടൂറിസം സാദ്ധ്യതകള്‍ വിപുലപ്പെടുത്തുന്ന ഇത്തരം അംഗീകാരങ്ങള്‍ സഹകരണ പ്രസ്ഥാനങ്ങളുടെ കാര്യക്ഷമതയുടെയും നിര്‍വ്വഹണശേഷിയുടെയും അഭിമാനകരമായ നേര്‍ സാക്ഷ്യമാണ്.
എസ്‌തോണിയയിലെ റ്റാലിനില്‍ നടന്ന ‘ഗ്രീന്‍ ഡെസ്റ്റിനേഷന്‍ കോണ്‍ഫറന്‍സി’ല്‍ ഐറ്റിബി ബെര്‍ലിന്‍ ട്രാവല്‍ മാര്‍ട്ട്, ഗ്രീന്‍ ഡെസിനേഷന്‍സ്, ഫ്യൂച്ചര്‍ ടൂറിസം കോയെലിഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് സര്‍ഗ്ഗാലയ്ക്ക് അംഗീകാരം പ്രഖ്യാപിച്ചത്. ലോകത്തെ ഏറ്റവും വലിയ ടൂറിസം ഫെയര്‍ ആയ ഐറ്റിബി ബെര്‍ലിന്‍ 2024-ല്‍ പ്രഖ്യാപിക്കുന്ന ഐറ്റിബി അവാര്‍ഡിനു മത്സരിക്കാന്‍ ഇതോടെ സര്‍ഗ്ഗാലയ യോഗ്യത നേടി. അഭിവൃദ്ധിപ്പെടുന്ന സമൂഹങ്ങള്‍ എന്ന വിഭാഗത്തിലാണ് പ്രവേശനം. കരകൗശലക്കാര്‍ക്കുവേണ്ടി തദ്ദേശീയസാമ്പത്തികപ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കല്‍, സാമൂഹികശാക്തീകരണം, തദ്ദേശീയ ഉപജീവനസമൂഹങ്ങളുടെ ഏകോപിതവികസനം എന്നിവയിലൂടെ പകര്‍ച്ചവ്യാധിയുടെ വിനാശനാളുകളെ അവസരമാക്കി പരിവര്‍ത്തിപ്പിച്ചതിനാണ് സര്‍ഗ്ഗാലയയ്ക്ക് അംഗീകാരം.