സര്‍ക്കാര്‍ ജീവനക്കാരായ കായികതാരങ്ങള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഇനി അനുമതി വാങ്ങണം
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ കേരള സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഇതനുസരിച്ച്, സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെയും പ്രതിഫലം പറ്റാതെയും മാത്രമേ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കായിക മത്സരങ്ങളില്‍ പങ്കെടുക്കാനാവൂ. നിലവില്‍ കലാ, സാഹിത്യ, ശാസ്ത്ര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. അതിലേക്കു സ്‌പോര്‍ട്‌സിനെക്കൂടി ഉള്‍പ്പെടുത്തിയാണു കേരള ഗവണ്‍മെന്റ് 1960 ലെ ഗവ. സര്‍വന്റ്‌സ് കോണ്‍ഡക്ട് റൂള്‍ ( പെരുമാറ്റച്ചട്ടം 48 ) ഭേദഗതി ചെയ്തിരിക്കുന്നത്. ഈ ഭേദഗതി പ്രാബല്യത്തില്‍ വന്നു.
തന്റെ ഔദ്യോഗിക ജോലിയെ ബാധിക്കാത്തവിധം പ്രതിഫലം പറ്റാതെ കലാ, സാഹിത്യ, ശാസ്ത്ര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്പോള്‍ അനുമതി നല്‍കാറുണ്ട്. ഈ വിഭാഗത്തിലേക്കു സ്‌പോര്‍ട്‌സിനെക്കൂടി ഉള്‍പ്പെടുത്തിയതോടെ സര്‍ക്കാര്‍ നേരിട്ടു നടത്തുന്നതൊഴികെയുള്ള കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരായ കായികതാരങ്ങള്‍ക്ക് ഇനി അനുമതി വാങ്ങേണ്ടിവരും.
[pdf-embedder url=”http://www.moonamvazhi.com/wp-content/uploads/2022/08/cinma.pdf”]
[mbzshare]