സംസ്ഥാന സഹകരണ ബാങ്കിൻറ പലിശ നിർണയ തീരുമാനം തിരുത്തണമെന്ന് അഡ്വ. കരകുളം കൃഷ്ണപിള്ള:നിക്ഷേപ പലിശ വർദ്ധിപ്പിക്കണമെന്നും ആവശ്യം.

adminmoonam

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾ സ്വരൂപിക്കുന്ന നിക്ഷേപങ്ങൾ, റിസർവ് ഫണ്ട് മറ്റ് തരത്തിലുള്ള അധിക ഫണ്ട് എന്നിവ നിക്ഷേപിക്കുന്നത് നിർബന്ധമായും സംസ്ഥാന സഹകരണ ബാങ്കിൻറെ ശാഖകളിൽ ആണ്. ഇപ്പോൾ അതിനു നൽകുന്ന പലിശ രണ്ടു തരത്തിൽ ആക്കിയിരിക്കുന്നത് സാമാന്യ ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതല്ല. പ്രാഥമിക സഹകരണ ബാങ്കുകൾക്ക് നൽകുന്നതിൻറെ അര ശതമാനം പലിശ കുറച്ചു മാത്രമേ എണ്ണത്തിൽ കൂടുതലുള്ള ഇതര സഹകരണ സ്ഥാപനങ്ങൾക്ക് നൽകിയാൽ മതി എന്ന ഉത്തരവ് അത്തരം സ്ഥാപനങ്ങളെ നശിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണെന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ അഡ്വക്കേറ്റ് കരകുളം കൃഷ്ണപിള്ള പറഞ്ഞു.

അതുപോലെതന്നെ സഹകരണ സംഘങ്ങളുടെ പലിശ നിരക്ക് സർക്കാർ വെട്ടിക്കുറയ്ക്കുകയും ട്രഷറി നിക്ഷേപം ഫിനാൻഷ്യൽ എൻറർപ്രൈസസ് എന്നീ സ്ഥാപനങ്ങളിൽ ആകർഷകമായ പലിശ നൽകുകയും ചെയ്യുകയാണ്. സഹകരണ സ്ഥാപനങ്ങളെ തകർത്തുകൊണ്ടിരിക്കുന്ന സർക്കാരിൻറെ വികലമായ നയങ്ങളുടെ ഭാഗമായി മാത്രമേ ഇതിനെയുംകാണാൻ കഴിയുകയുള്ളൂ. ആയതിനാൽ എല്ലാ തരത്തിലുള്ള ഉള്ള സഹകരണ സ്ഥാപനങ്ങളുടെയും പലിശ നിരക്ക് ഏകീകരിക്കുന്നതിനും സഹകരണ മേഖലയിലെ നിക്ഷേപ പലിശ വർദ്ധിപ്പിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സഹകരണ ജനാധിപത്യ വേദി, സഹകരണ വകുപ്പ് മന്ത്രിയ്‌ക്ക്‌ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News