സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ നിധി ബോര്‍ഡില്‍ അംഗങ്ങളായ സഹകരണ ജീവനക്കാര്‍ക്ക് പലിശ രഹിത വായ്പ.

adminmoonam

സംസ്ഥാനത്ത് കോവിഡ് 19 ലോക്ക്‌ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ നിധി ബോര്‍ഡില്‍ അംഗങ്ങളായ സഹകരണ ജീവനക്കാര്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പറഞ്ഞു. ലോക്ക്‌ഡൗണിന്റെ പശ്ചാത്തലത്തില്‍ വേതനം ലഭിക്കാത്തവരും ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുമായ സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് അവര്‍ അടച്ച തുകയുടെ 90 ശതമാനമോ 7500 രൂപയോ ഏതാണോ കുറവ് ആയത്, പലിശ രഹിത ധനസഹായമായി നല്‍കും. തിരിച്ചടവ് പരമാവധി 24 മാസഗഡുക്കള്‍ ആയിട്ടായിരിക്കും. ഏതാണ്ട് മൂവായിരത്തില്‍പ്പരം അംഗങ്ങള്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്രദമാകും. അപേക്ഷ സംഘം സെക്രട്ടറിയും പ്രസിഡന്റും സാക്ഷ്യപ്പെടുത്തി ബോര്‍ഡിന് സമര്‍പ്പിക്കാമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published.