സംസ്ഥാനത്തെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ വഴി നബാർഡ് 2500 കോടി രൂപ വായ്പ നൽകും.

adminmoonam

കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ വഴി നബാർഡ് 2500 കോടി രൂപയുടെ വായ്പ കൃഷിക്കാർക്ക് നൽകും. ഇതിൽ 1500 കോടി രൂപ കേരള ബാങ്ക് വഴിയും ബാക്കി 1000 കോടി രൂപ കേരള ഗ്രാമീൺ ബാങ്ക് വഴിയുമാണ് നൽകുക.

കേരളത്തിലെ കാർഷിക മേഖലയ്ക്ക് നബാർഡ് അനുവദിച്ച 2500 കോടി രൂപയുടെ വായ്പ മികച്ച രീതിയിൽ സമയബന്ധിതമായി വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. സുഭിക്ഷ കേരളം പദ്ധതി വിജയിപ്പിക്കുന്നതിന് വായ്പ ഉപയോഗിക്കാനും ഉന്നതതല യോഗത്തിൽ തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *

Latest News