ഷീ സ്മാർട്ട് തുണിസഞ്ചി വിപണിയിലിറക്കി.

adminmoonam

തൃശ്ശൂർ റീജിയണൽ കാർഷിക കാർഷികേതര വികസന സഹകരണ സംഘത്തിന്റെ കീഴിലുള്ള ഷീ സ്മാർട്ടിന്റെ പദ്ധതികളിൽ ഒന്നായ തുണി സഞ്ചി നിർമ്മാണ യൂണിറ്റിന്റെ വിപണന ഉദ്ഘാടനം സംഘം പ്രസിഡണ്ട് പി.കെ. ഭാസിയുടെ അധ്യക്ഷതയിൽ തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ടി. എസ്. ചന്ദ്രൻ ഇരിഞ്ഞാലക്കുട വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എബിൻ മാത്യുവിന് നൽകിക്കൊണ്ട് നിർവഹിച്ചു. താലൂക്ക് വ്യവസായ കേന്ദ്രം ഓഫീസർ കെ.രാജൻ മുഖ്യപ്രഭാഷണം നടത്തി. വിവിധങ്ങളായ വിലകുറഞ്ഞതും ഗുണമേന്മയുള്ളതും ആവശ്യമെങ്കിൽ കഴുകി എടുക്കാവുന്നതുമായ ഒരു ലക്ഷത്തോളം തുണി കിറ്റുകളാണ് വിപണിയിലിറക്കുന്നത്. 150 വനിതകളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. സ്വയം തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി വനിതകൾക്കായി തുണിസഞ്ചി നിർമ്മാണ പരിശീലനവും ഷി സ്മാർട്ട് വഴി സൗജന്യമായി നൽകുന്നുണ്ട്. സംഘം വൈസ് പ്രസിഡണ്ട് അജോ ജോൺ, ഭരണസമിതി അംഗങ്ങൾ, ഷീ സ്മാർട്ട് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News