വൻകിട കുത്തക ബാങ്കുകളുടെയും പുതുതലമുറ ബാങ്കുകളുടെയും തേരോട്ടത്തിൽ സഹകരണ വിജയഗാഥയുമായി ബത്തേരി സഹകരണ അർബൻ ബാങ്ക്

[mbzauthor]

വയനാട് ജില്ലയിലെ ഒരേയൊരു അർബൻ ബാങ്കായ സുൽത്താൻ ബത്തേരി സഹകരണ അർബൻ ബാങ്ക് സഹകരണമേഖലയിൽ വേറിട്ട വിജയഗാഥയിലൂടെ ചരിത്രത്തിലേക്ക് നടക്കുകയാണ്. ജില്ല മുഴുവൻ പ്രവർത്തന പരിധിയും രാജ്യം മുഴുവൻ വിനിമയ സ്വാതന്ത്ര്യവുമായി ബത്തേരി അർബൻ ബാങ്ക് മുന്നേറുമ്പോൾ ജില്ലയിലെ പ്രൈമറി സഹകരണ സംഘങ്ങൾക്ക് അതൊരു മാതൃകയും മുതൽക്കൂട്ടും ആവുകയാണ്. ഒപ്പം ജില്ലയിലെ വൻകിട കുത്തക ബാങ്കുകൾക്കും പുതുതലമുറ ബാങ്കുകൾക്കും ചെറുതല്ലാത്ത ഒരു ക്ഷീണവും

സഹകരണത്തെ മുഴുവൻ അർത്ഥത്തിലും പ്രാവർത്തികമാക്കുകയാണ് ചെയർമാൻ പ്രൊഫസർ തോമസ് മാഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി. സഹകരണ ബാങ്കിംഗ് ഫ്രൊന്റിയേഴ്സിന്റെ ഓൾ ഇന്ത്യ തലത്തിലുള്ള ബെസ്റ്റ് ചെയർമാൻ അവാർഡ് കരസ്ഥമാക്കുബോൾ അവർ മാനദണ്ഡമാക്കിയ സ്ത്രീ ശാക്തീകരണത്തിലും കാർഷിക വായ്പ കൊടുക്കുന്നതിലെ ഒന്നാംസ്ഥാനവും കൂടുതൽ താലൂക്കുകളിലെ പ്രവർത്തനവും ഒപ്പം ബാങ്കിന്റെ സാമ്പത്തിക സുസ്ഥിരതയും മികവാർന്ന മാനേജ്മെന്റ് റേറ്റിംഗും പുത്തൻ ഡിജിറ്റൽ സൗകര്യങ്ങളും സ്റ്റാഫ് ട്രെയിനിങ് പ്രോഗ്രാമുകളും മുടങ്ങാതെയുള്ള ലോൺ പദ്ധതികളും അംഗങ്ങൾക്കുള്ള ലാഭവിഹിതം നൽകലും ജനസൗഹൃദ സഹകരണ ബാങ്കിംഗും തുടങ്ങി എല്ലാം അവാർഡിലേക്ക് നയിച്ചു. സഹകരണമേഖലയിൽ ഒരു ബ്രാഞ്ചിൽ ഏറ്റവും കൂടുതൽ സ്ത്രീകൾക്ക് സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉള്ളതും ബത്തേരി അർബൻ ബാങ്കിലാണ്. 2002 ൽ പാചക വാതക ഗ്യാസ് കണക്ഷനും സ്ററൗവും നൽകി വ്യക്തിഗത ലോണിലൂടെ സ്ത്രീകളെ ബാങ്കുമായി അടുപ്പിച്ചു. ജില്ലയിലെ എസ്.എഛ്.ജി, ജെ.എൽ.ജി ഗ്രൂപ്പുകൾ വഴിയുള്ള പ്രവർത്തനവും ബാങ്കിന്റെ ജനകീയ പിന്തുണയ്ക്ക് ആക്കംകൂട്ടി.

ജില്ലയിലെ സഹകരണ ബാങ്കുകൾക്ക് തല ഉയർത്തി പിടിക്കാൻ പറ്റുന്ന രീതിയിൽ വൻകിട കുത്തക ബാങ്കുകൾക്കും പുതുതലമുറ ബാങ്കുകൾക്കും ഒപ്പം മത്സരിച്ചു സഹകരണമേഖലയ്ക്ക് അഭിമാനിക്കാവുന്ന രീതിയിൽ ബത്തേരി അർബൻ ബാങ്ക് വളർന്നപ്പോൾ ജനങ്ങൾക്കാവശ്യമായ മുഴുവൻ ആധുനിക സേവനങ്ങളും നൽകാൻ ബാങ്കിന് സാധിച്ചു എന്നത് തന്നെ സഹകരണ മേഖലയുടെ വിജയമാണ്. എ.ടി.എം,ആർ.ടി.ജി.എസ്, മൊബൈൽ ബാങ്കിംഗ്, എൻ.ഇ.എഫ്.ടി, ചെക്ക് ട്രൻകേഷൻ എന്ന് തുടങ്ങി മുഴുവൻ സേവനങ്ങളും വയനാടിന്റെ മണ്ണിൽ ഒരുക്കാൻ ബത്തേരി അർബൻ ബാങ്കിന് സാധിച്ചു എന്നത് തന്നെയാണ് വയനാടൻ മണ്ണിലെ സഹകരണമേഖലയുടെ വിപ്ലവം.

വയനാട്ടിലെ സഹകരണ ബാങ്കുകളോടല്ല മറിച്ച് വൻകിട കുത്തക ബാങ്കുകളും പുതുതലമുറ ബാങ്കുകളോടുമാണ് ബത്തേരി അർബൻ ബാങ്ക് മത്സരിക്കുന്നതെന്ന് ചെയർമാൻ പ്രൊഫസർ തോമസ് പറഞ്ഞു.ഇത്തരം ബാങ്കുകൾക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി ലഭിക്കുന്ന ലാഭം ഒരു പരിധിവരെ സഹകരണ മേഖലയിലുള്ള ബത്തേരി അർബൻ ബാങ്കിലേക്ക് മാറ്റിയെടുക്കാൻ ജനകീയ പിന്തുണയോടെ ഈ സഹകരണ പ്രസ്ഥാനത്തിന് സാധിച്ചുകൊണ്ടിരിക്കുകയാണ്. ജില്ല മുഴുവൻ പ്രവർത്തന പരിധിയും രാജ്യത്തിന്റെ എവിടെനിന്ന് വേണമെങ്കിലും ഏതു ബാങ്കിലേക്കും ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും ഏതു സ്ഥലത്തു നിന്നും ഏതു ബാങ്കിൽ നിന്നും അർബൻ ബാങ്കിലേക്ക് ഫണ്ട് ഇടാനും സാധിക്കുന്ന ഒരേയൊരു സഹകരണബാങ്ക് ആണ് ജില്ലയിലെ ബത്തേരി അർബൻ ബാങ്ക്.

250 കോടിയോളം രൂപയുടെ നിക്ഷേപവും 11 ബ്രാഞ്ചുകളും 80 ജീവനക്കാരുമായി മുന്നേറുന്ന സഹകരണ സ്ഥാപനം വരും മാസം രണ്ട് ബ്രാഞ്ചുകൾ കൂടി ആരംഭിക്കും. കാട്ടിക്കുളവും വൈത്തിരിയും ആണ് പുതിയ ബ്രാഞ്ചുകൾ. മൊബൈൽ ബാങ്കിംഗ് , എ.ടി.എം സംവിധാനവുമെല്ലാമായതോടെ കൂടുതൽ സ്വപ്നങ്ങൾ കണ്ടു വയനാടിന്റെ സഹകരണ ചിറകിൽ കൂടുതൽ പറക്കാൻ ഒരുങ്ങുകയാണ് സുൽത്താൻ ബത്തേരി അർബൻ ബാങ്ക്.

[mbzshare]

Leave a Reply

Your email address will not be published.