വെണ്ണല സഹകരണ ബാങ്കില്‍ നിക്ഷേപ സമാഹാരണം നടത്തി
44-ാമത് നിക്ഷേപസമാഹാരണ യജ്ഞത്തിന്റെ ഭാഗമായി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിക്ഷേപ സമാഹാരണം നടത്തി. പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് ഉദ്ഘാടനം ചെയ്തു. ആദ്യ ദിനം 32 പേരില്‍ നിന്നായി 1 കോടി2 ലക്ഷംക രൂപ സമാഹരിച്ചു. വൈസ് പ്രസിഡന്റ് കെ.എ. അഭിലാഷ് അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ എസ്.മോഹന്‍ദാസ്, കെ.ജി.സുരേന്ദ്രന്‍, ഇ.പി.സുരേഷ്, വിനീത സക്‌സേന, അസി.സെക്രട്ടറി ടി.എസ്.ഹരി, ടി.സി.മായ, സുബി മുരളിധരന്‍, എം.പി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.