വിശ്വാസം, സഹകരണത്തിന്‍റെ കരുത്ത്

[email protected]

അനുഭവങ്ങളാണ് സഹകരണ പ്രസ്ഥാനത്തിന് വഴിയും വഴിവെളിച്ചവുമായിട്ടുള്ളത്. ഐക്യനാണയ സംഘത്തില്‍ തുടങ്ങി ഐ.ടി. സ്ഥാപനങ്ങളിലേക്കുവരെ എത്തിപ്പിടിക്കാന്‍ സഹകരണ കൂട്ടായ്മക്ക് കഴിഞ്ഞത് അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ടതുകൊണ്ടാണ്. ജനങ്ങളുടെ വിശ്വാസത്തിന് കോട്ടം തട്ടാതെ ഇടപെടാനായതുകൊണ്ടാണ്. സഹകരണ ബാങ്കുകളുടെ വിശ്വാസ്യത പല ഘട്ടത്തിലും പല രൂപത്തിലും മാറ്റുരച്ചു നോക്കിയിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ ഘട്ടത്തിലായിരുന്നു ഇതേറെയും. ഇതിലൊക്കെ ക്ഷീണമുണ്ടായിട്ടുണ്ടെങ്കിലും ജനവിശ്വാസ്യത ഇല്ലാതാക്കാനായിട്ടില്ല.

ഇന്ത്യയിലെ ബാങ്കിങ് രംഗത്തെ മാറ്റം സഹകരണ മേഖലയ്ക്ക് അനുകൂലമാണ്. പൊതുമേഖലാ ബാങ്കുകളടക്കമുള്ള വാണിജ്യ ബാങ്കുകളില്‍ സാധാരണക്കാര്‍ക്കുള്ള വിശ്വാസം കുറഞ്ഞു. ഒളിഞ്ഞിരിക്കുന്ന സര്‍വീസ് ചാര്‍ജുകള്‍ ഇടപാടുകാരെ അകറ്റി. മിനിമം ബാലന്‍സ് ഇല്ലാത്തതിന്‍റെ പേരില്‍ 1771 കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം ഇടപാടുകാരില്‍നിന്ന് പിരിച്ചെടുത്തത് എന്നാണ് പുറത്തുവന്ന കണക്കുകള്‍. ഇതിനൊപ്പം കിട്ടാക്കടം പൊതുമേഖലാ ബാങ്

Leave a Reply

Your email address will not be published. Required fields are marked *

Latest News