വയനാട് തരിയോട് സർവ്വീസ് ബാങ്കിന് വീണ്ടും അംഗീകാരം.

adminmoonam

 

കേരള സഹകരണ വകുപ്പിന്റെ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള 2017-18 വർഷത്തെ അവാർഡ് വയനാട് തരിയോട് സർവീസ് സഹകരണ ബാങ്കിന്ലഭിച്ചു. തിങ്കളാഴ്ച കല്പറ്റയിൽ നടക്കുന്ന ചടങ്ങിൽ കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് അവാർഡ് സമ്മാനിക്കും. തരിയോട് സർവ്വീസ് സഹകരണ ബാങ്കിന് 2009-10 വർഷം സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും 2008-09 വർഷം മുതൽ വയനാട് ജില്ലയിൽ തുടർച്ചയായി ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ അവാർഡും ബാങ്കിന് ലഭിച്ചിട്ടുണ്ട്.

2014-15 വർഷം ജില്ലയിലെ കുടുംബശ്രീയുമായി സഹകരിച്ച്‌ ഏറ്റവും കൂടുതൽ വായ്പ നൽകിയതിനുള്ള പുരസ്കാരവും കരസ്ഥമാക്കി. ജില്ലയിൽ ഏറ്റവും കൂടുതൽ കാർഷീക വായ്പ നൽകുന്നതും ഈ ബാങ്കാണ്. 1998-99 വർഷം മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡ് ബാങ്ക്, കർഷകരെ ആധരിക്കുന്നതിന്റെ ഭാഗമായി 10000 രൂപയും പ്രശംസി പത്രവും അടങ്ങുന്ന മൂന്ന് അവാർഡുകൾ- കർഷക രത്നം അവാർഡ് ,കർഷക രാജ് അവാർഡ് , വയൽശ്രീ അവാർഡ്- എന്നിവ നല്കുന്നുണ്ടെന്ന് ബാങ്ക് പ്രസിഡണ്ട് കെ.എൻ. ഗോപിനാഥൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News