വടകര റൂറല്‍ ബാങ്കിന്റെ കൊപ്ര സംഭരണ കേന്ദ്രം തുടങ്ങി
കേരളത്തിലെ കൊപ്രയുടെ പ്രധാന വിപണന കേന്ദ്രമായ കോഴിക്കോട് വടകരയില്‍ കേന്ദ്ര ഏജന്‍സിയായ നാഫെഡ് ന്റെയും സംസ്ഥാന ഏജന്‍സിയായ കേരഫെഡ്‌ന്റെയും സഹകരണത്തോടെയുള്ള സംഭരണ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി.
നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. പി. ബിന്ദു ഉദ്ഘാടനം ചെയ്തു. റൂറല്‍ ബാങ്ക് പ്രസിഡന്റ് എ. ടി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ശശി പൊന്നന കര്‍ഷകര്‍ക്കുള്ള ഈ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ നിര്‍വഹിച്ചു. കര്‍ഷകരായ പി. രവീന്ദ്രന്‍, മാട്ടാണ്ടി ബാലന്‍ എന്നിവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കേരഫെഡില്‍ അഫീലിയേറ്റ് ചെയ്ത വടകര റൂറല്‍ ബാങ്കാണ് മുന്‍കൈയെടുത്തു കേന്ദ്രം വടകരയില്‍ സ്ഥാപിക്കുന്നത്. വിപണിയിലെ വിലത്തകര്‍ച്ചക്കു താങ്ങു വില നല്‍കിയുള്ള ഈ സംഭരണം കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്പെടും.
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ. ഇ. നൗഷാദ്, ഫീല്‍ഡ് ഓഫീസര്‍ സി. പി. അബ്ദുറഹിമാന്‍, അഗ്രി. ഓഫീസര്‍മാരായ പി. ടി. സന്ധ്യ, വി. കെ. സിന്ധു, കേരഫെഡ് പ്രതിനിധി ആശലത, സഹകരണ അസിസ്റ്റന്റ് ഡയറക്ടര്‍ എം.ജി. സന്തോഷ് കുമാര്‍, യൂണിറ്റ് ഇന്‍സ്പെക്ടര്‍ ഒ. എം. ബിന്ദു, ഭരണ സമിതി അംഗംങ്ങളായ സി. ഭാസ്‌കരന്‍, സി. കുമാരന്‍, സോമന്‍ മുതുവന, കെ. എം. വാസു, എ. കെ. ശ്രീധരന്‍, സെക്രട്ടറി കെ. പി. പ്രദീപ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി ടി. വി. ജിതേഷ്, കെ. പി. സജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
[mbzshare]