ലോക സഹകരണ കോണ്‍ഗ്രസ് സോളില്‍ ; പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി

[mbzauthor]

തെക്കന്‍ കൊറിയന്‍ തലസ്ഥാനമായ സോളില്‍ ഇക്കൊല്ലം അവസാനം നടക്കുന്ന ലോക സഹകരണ കോണ്‍ഗ്രസ്സിലേക്കുള്ള പ്രതിനിധികളുടെ  രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ലോകമെങ്ങുമുള്ള സഹകരണ സംഘടനകളില്‍ നിന്നുള്ള പ്രതിനിധികള്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാനെത്തും.

ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെയാണ് സമ്മേളനം. ഒട്ടേറെ സെഷനുകളിലായി ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കും. സഹകരണ മൂല്യങ്ങളുടെ പുനപ്പരിശോധനയും പ്രവര്‍ത്തനം ശക്തിപ്പെടുത്തലും തത്വങ്ങളോടുള്ള പ്രതിബദ്ധതയുംവഴി സഹകരണ സ്വത്വം എത്രമേല്‍ ആഴത്തിലുള്ളതാക്കാം എന്നതായിരിക്കും സെഷനുകളില്‍ ചര്‍ച്ചയാവുക. ഇതിനൊപ്പംതന്നെ, കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം, ശാന്തിയും സമത്വവും, പാര്‍പ്പിടപ്രശ്‌നം തുടങ്ങിയവ എങ്ങനെ കൈകാര്യം ചെയ്യണമെന്നും സഹകരണ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും.

പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും അഹമ്മദാബാദിലെ സേവ ( സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍ ) സ്ഥാപക നേതാവുമായ ഇള ഭട്ട് കോണ്‍ഗ്രസ്സിലെ മുഖ്യ പ്രഭാഷകയാണ്. ഐ.എല്‍.ഒ. ഡയരക്ടര്‍ ജനറല്‍ ഗൈ റൈഡര്‍, ദാരിദ്ര്യ നിര്‍മാര്‍ജന, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള യു.എന്‍. പ്രത്യേക പ്രതിനിധി ഒളിവര്‍ ഡി ഷട്ടര്‍ എന്നിവരും മുഖ്യ പ്രഭാഷകരാണ്.

അന്താരാഷ്ട്ര സഹകരണ സഖ്യം ( ഐ.സി.എ ) രൂപം കൊണ്ടതിന്റെ 126 -ാം വര്‍ഷമാണിതെന്നു പ്രസിഡന്റ് ഏരിയല്‍ ഗ്വാര്‍ക്കോ സഹകാരികളെ ഓര്‍മിപ്പിച്ചു. ( 1895 ആഗസ്റ്റ് 19 നാണു ഐ.സി.എ. ജന്മം കൊണ്ടത് ). സഹകരണ കോണ്‍ഗ്രസ്സിലേക്കു ലോകമെങ്ങുമുള്ള സഹകാരികളെ ഏരിയല്‍ ഗ്വാര്‍ക്കോ സ്വാഗതം ചെയ്തു.

[mbzshare]

Leave a Reply

Your email address will not be published.