ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിച്ചു
തൃശ്ശൂർ താലൂക്ക് ഫാർമേഴ്സ് ആൻഡ് ലേബേഴ്സ് സഹകരണ സംഘം ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിച്ചു. സംഘം പ്രസിഡണ്ട് രവി പോലുവളപ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ കെ വേലായുധൻ കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർമാരായ പി.വി. ഗോപി,എ.ജി.നാരായണൻ, സി.പി.ദേവസി, പി.ബി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ പങ്കെടുത്ത മുഴുവൻപേർക്കും പച്ചക്കറി വിത്തുകൾ സൗജന്യമായി വിതരണം ചെയ്തു. കൃഷി ഓഫീസർ പി.വി.സുലോചന ക്ലാസെടുത്തു.