ലോക്ഡൗണിൽ ജോലിക്ക് ഹാജരാകാൻ കഴിയാതിരുന്ന കരാർ/ ദിവസ വേതന ജീവനക്കാർക്ക് വേതനം അനുവദിച്ച് ഉത്തരവായി.

adminmoonam

കോവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ ലോക് ഡൗൺ കാലയളവിൽ ജോലിക്ക് ഹാജരാകാൻ കഴിയാതിരുന്ന കരാർ/ ദിവസവേതന ജീവനക്കാർക്ക് ആ കാലയളവ് ഡ്യൂട്ടിയായി പരിഗണിച്ച് വേതനം അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിട്ടു.

കോവിഡ് മഹാമാരി അതി രൂക്ഷമായ സാഹചര്യത്തിൽ മിക്ക പ്രദേശങ്ങളും കൻഡെയ്ൻമെന്റ് സൊണുകളും/ ഹോട്ട്സ്പോട്ട് കളുമായി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ പൊതുഗതാഗതം നിരോധിച്ചുള്ള മേഖലകളിൽ ജോലിചെയ്യുന്ന/ താമസിക്കുന്ന ദിവസ വേതന/ കരാർ ജീവനക്കാർക്ക് ലോക വൺ കാലയളവ് ഡ്യൂട്ടി ആയി പരിഗണിച്ച് ദിവസ വേതന/ കരാർ വേതനം സംബന്ധിച്ച് നിലവിലുള്ള ഉത്തരവുകളുടെ വ്യവസ്ഥകൾക്ക് വിധേയമായി വേതനം നൽകുന്നതിനും മറ്റു മേഖലകളിലെ കരാർ/ ദിവസവേതന ജീവനക്കാർക്ക് ലോക് ഡൗൺ കാലയളവിൽ ഒരു മാസത്തെ പ്രവർത്തി ദിവസങ്ങളുടെ 50 ശതമാനമോ അതിലധികമോ ദിവസം ഹാജരാക്കുകയാണെങ്കിൽ ഒരു മാസത്തെ മുഴുവൻ ദിവസങ്ങളേയും ഡ്യൂട്ടി ആയി പരിഗണിച്ച് വേതനം നൽകുന്നതിനും 50 ശതമാനത്തിൽ കുറവ് ദിവസങ്ങളിലാണ് ജോലിക്ക് ഹാജരായതെങ്കിൽ ജോലിക്ക് ഹാജരായ ദിവസങ്ങളിലെ മാത്രം വേതനം നൽകുന്നതിനും അനുമതി നൽകിക്കൊണ്ട് ധനകാര്യ അഡീഷണൽ സെക്രട്ടറി ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News