ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് സഹകരണപെന്‍ഷന്‍ കിട്ടില്ല
സംസ്ഥാന സഹകരണജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്ന എല്ലാവരും ഓണ്‍ലൈനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നു ബോര്‍ഡ് നിര്‍ദേശിച്ചു. ഓരോ തവണയും നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റിനു ഒരു വര്‍ഷമാണു പ്രാബല്യമുള്ളത്. എന്നാല്‍, ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പലരും പുതിയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നില്ലെന്നു ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.
2021 ഏപ്രില്‍ മുതല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായാണു എല്ലാവരും സമര്‍പ്പിക്കുന്നത്. പെന്‍ഷന്‍ അനുവദിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ പെന്‍ഷന്‍കാരും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം എന്നാണു നിയമം. ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ പുതുക്കിയ സര്‍ട്ടിഫിക്കറ്റ് നല്‍കണം. യഥാസമയം സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവരുടെ പെന്‍ഷന്‍ മറ്റൊരു അറിയിപ്പുമില്ലാതെ നിര്‍ത്തലാക്കും – അഡീഷണല്‍ രജിസ്ട്രാര്‍ സര്‍ക്കുലറില്‍ അറിയിച്ചു.