ലാഡര്‍ കായംകുളം മള്‍ട്ടിപ്ലക്സ് തിയറ്റര്‍ കോംപ്ലക്‌സിന്റെ പൈലിങ്ങ് തുടങ്ങി
കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) കായംകുളത്തിനടുത്ത് കരിയിലക്കുളങ്ങരയില്‍ ഹൈവേയുടെ ഓരത്തായി നിര്‍മ്മിക്കുന്ന മള്‍ട്ടിപ്ലക്സ് തിയറ്റര്‍ കോംപ്ലക്‌സിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ആദ്യ ഘട്ടമായി പൈലിങ്ങ് ആരംഭിച്ചു. ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
മൂന്ന് സ്‌ക്രീനുകള്‍ അടങ്ങിയ മള്‍ട്ടിപ്ലക്സ് തീയറ്റര്‍, ഫുഡ് കോര്‍ട്ട് കുട്ടികള്‍ക്കുള്ള ഗെയിം സോണ്‍ എന്നിവയടങ്ങിയതാണ് 85,000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന കെട്ടിട സമുച്ചയം. ലാഡര്‍ വൈസ് ചെയര്‍മാനും മുതുകുളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ബി. വേലായുധന്‍ തമ്പി, ലാഡര്‍ ജനറല്‍ മാനേജര്‍ കെ.വി. സുരേഷ് ബാബു, അഡ്വ. എം.പി. സാജു, അഭിലാഷ് ടി.പി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.