ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് തുക തലോർ സഹകരണബാങ്ക് കൈമാറി.
തൃശ്ശൂർ തലോർ സർവീസ് സഹകരണ ബാങ്കിന്റെ അംഗങ്ങൾക്കുള്ള അപകടമരണ ഇൻഷുറൻസ് തുക ചെറുവാൾ സ്വദേശി ലോഹിതാക്ഷൻ ഭാര്യ ഗീതയ്ക്ക് കൈമാറി. ആറുമാസം മുമ്പ്, വഴിയാത്രക്കാരനായ ലോഹിതാക്ഷനെ ബൈക്ക് ഇടിച്ചതിനെ തുടർന്നാണ് മരണപ്പെട്ടത്. ബാങ്ക് പ്രസിഡണ്ട് എം.കെ.സന്തോഷ് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ചടങ്ങിൽ ബാങ്ക് ഭരണസമിതി അംഗങ്ങളായ ഐ.സി. സൂരജ് ,സി.വി. പ്രദീപ് ,അജിത്.എം. എം ,അനിത ആനന്ദൻ ,പി. എസ്.രാജൻ ,മുൻ പ്രസിഡന്റ് കെ.എ. അനിൽകുമാർ ,ബാങ്ക് സെക്രട്ടറി ഷാജ്‌കുമാർ.ടി. വി ,പാഴായി ബ്രാഞ്ച് മാനേജർ കെ.വി.മണി എന്നിവർ സംബന്ധിച്ചു