റിസ്ക് ഫണ്ട് അപേക്ഷ – നടപടികൾ വേഗത്തിലാക്കാൻ ഓൺലൈൻ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി.
റിസ്ക് ഫണ്ട് അപേക്ഷകളിൽ ഓൺലൈൻ സംവിധാനം നടപ്പാക്കുമെന്ന് സഹകരണ മന്ത്രി പറഞ്ഞു. അപേക്ഷകളിൽ തീരുമാനം എടുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കി ആനുകൂല്യം അനുവദിക്കുന്നതിന് കഴിയുന്നത്ര വേഗത്തിൽ നടപടികൾ സ്വീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിന്റെ ഭാഗമായി അപേക്ഷകന് ഓൺലൈനായി അപേക്ഷ സമർപ്പിച് സമയബന്ധിതമായി തീർപ്പുകൽപ്പിക്കാൻ അതിനുള്ള സോഫ്റ്റ്‌വെയർ സംവിധാനം ബോർഡിൽ നടപ്പിലാക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.ഇതിനായി സർക്കാർ സ്ഥാപനമായ സി-ഡിറ്റ് മായി പ്രാരംഭ നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഇത് പൂർണ്ണമാകുന്ന മുറക്കും ബോർഡ് ജീവനക്കാരുടെ കുറവ് പരിഹരിക്കുന്ന മുറക്കും അപേക്ഷകളിൽ കാലതാമസം കൂടാതെ തീർപ്പുകൽപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി എംഎൽഎമാരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.